തെലങ്കാന ഡോക്ടറുടെ കൊലപാതകം: ക്ഷേത്ര നട അടച്ചിട്ട് പ്രതിഷേധം
text_fieldsഹൈദരാബാദ്: തെലങ്കാനിൽ വനിതാ വെറ്റിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന സംഭവത്തിൽ പ്രതിഷേധം കത്തുന്നു. തെലങ്കാനയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം തുടരുകയാണ്. പ്രതികളെ കസ്റ്റഡിയിൽവെച്ച തെലങ്കാനയിലെ ഷാദ്നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കു നേരെ നാട്ടുകാർ ചെരിപ്പേറ് നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഒടുവിൽ പൊലീസിന് ലാത്തി ചാർജ് നടത്തേണ്ടി വന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ഹിൽകൂർ ബാലാജി ക്ഷേത്രം 20 മിനിറ്റ് നട അടച്ചിട്ട് ഭക്തർക്ക് പ്രവേശനം നിർത്തിവെച്ചു. ഭക്തർ പുരോഹിതർക്കൊപ്പം ക്ഷേത്രത്തിന് പുറത്ത് ഒരുമിച്ച് കൂടി സ്ത്രീകളുടെ സുരക്ഷക്കായി ‘മഹാ പ്രദക്ഷിണം’ നടത്തി.
വ്യാഴാഴ്ച രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് തീകൊളുത്തിയത്. സംഭവത്തിൽ ലോറി ജീവനക്കാരായ നാലു യുവാക്കളാണ് അറസ്റ്റിലായത്. പിടിയിലായ മുഖ്യപ്രതി ആരിഫ് (24) ഡ്രൈവറും ജോലു ശിവ (20), ജോലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു എന്നിവർ ലോറി ക്ലീനർമാരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.