കോവിഡ് ബോധവൽക്കരണത്തിന് ‘കൊറോണ ഹെൽമറ്റ്’
text_fieldsഹൈദരാബാദ്: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ റോഡിലിറങ്ങുന്നവരെ ബോധവത്കരിക്കുന്നതിനായി ‘കൊറോണ വൈറസ്’ െഹൽമറ്റ് ധരിച്ച് ഹൈദരാബാദ് ട്രാഫിക് പൊലീസ്.
പൊലീസുകാർ കൊറോണ വൈറസിൻെറ ആകൃതിയിലുള്ള ഹെൽമറ്റ് ധരിച്ച് ബൈക്കുകളിൽ ബോധവൽക്കരണ കുറിപ്പുകളുമായി ഇറങ്ങിയത് വേറിട്ട പ്രതിരോധ പ്രവർത്തനമായി. ജനങ്ങളെ രോഗം പടരുന്നതിനെക്കുറിച്ച് ബോധവാൻമാരാക്കുന്നതിനും വീട്ടിലിരിക്കുന്നതിൻെറ പ്രാധാന്യം മനസിലാക്കിക്കുന്നതിനുമാണ് ഇത്തരത്തിൽ ‘കൊറോണ ഹെൽമറ്റ്’ ധരിച്ച് പുറത്തിറങ്ങിയതെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ബംഗളൂരു ട്രാഫിക് പൊലീസ് റോഡിൽ കൊറോണ വൈറസിൻെറ ചിത്രം വരച്ച് ‘നിങ്ങൾ റോഡിലിറങ്ങിയാൽ ഞങ്ങൾ വീട്ടിലെത്തും’ എന്ന വരിയെഴുതിയത് ശ്രദ്ധയാകർഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.