ട്രാഫിക് പിഴ ഒടുക്കാത്തതിന് ബൈക്ക് കസ്റ്റഡിയിലെടുത്തു; മനോവിഷമത്തിൽ കൂലിപ്പണിക്കാരൻ ആത്മഹത്യ ചെയ്തു
text_fieldsഹൈദരാബാദ്: ട്രാഫിക് പിഴ അടക്കാൻ സാധിക്കാത്ത മനോവിഷമത്തിൽ കൂലിപ്പണിക്കാരൻ ആത്മഹത്യ ചെയ്തു. പിഴതുക അടക്കാത്തതിനെ തുടർന്ന് ഇയാളുടെ ബൈക്ക് പൊലീസ് പിടിച്ചെടുത്തിരുന്നു. ഹൈദരാബാദിൽ നിന്നുള്ള 52കാരനായ അന്നെപക എലയ്യയാണ് ആതമഹത്യചെയ്തത്. വിഷംകഴിച്ച നിലയിൽ കണ്ടെത്തിയ ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉദ്യോഗസ്ഥരുടെ പീഡനത്തെ സംബന്ധിക്കുന്ന ഒരു ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനും മന്ത്രി കെ.ടി രാമറാവുവിനും എഴുതിയ കത്താണ് കണ്ടെത്തിയത്. പ്രദേശത്തെ എസ്.ഐ തടഞ്ഞുനിർത്തി 10,000 രൂപ ട്രാഫിക് പിഴയായി അടക്കാനുണ്ടെന്ന് പറയുകയായിരുന്നു. കൂലിപ്പണിക്കാരനായ എനിക്ക് അത്രയും തുക അടക്കാൻ സാധിക്കുമായിരുന്നില്ല. ഒടുവിൽ എസ്.ഐ ബൈക്ക് പിടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നുവെന്ന് കുറുപ്പിൽ പറയുന്നു.
മരണത്തിന്റെ എല്ലാവശവും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, എലയുടെ ആരോപണങ്ങൾ ട്രാഫിക് പൊലീസ് നിഷേധിച്ചു. പിഴ അടക്കാത്തതിനല്ല ബൈക്ക് പിടിച്ച് നിർത്തിയതെന്നും മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നാണ് വാഹനം തടഞ്ഞതെന്നുമാണ് ട്രാഫിക് പൊലീസിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.