ഹൈദരാബാദ് ഇഫ്ലു സർവകലാശാലയിൽ ഫ്രറ്റേണിറ്റി-എം.എസ്.എഫ് സ്വതന്ത്ര പിന്തുണയുള്ള ഏക്താ പാനലിന് വിജയം
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ ഇഫ്ലു സർവകലാശാലയിൽ ഫ്രറ്റേണിറ്റി-എം.എസ്.എഫ്-സ്വതന്ത്ര പിന്തുണയുള്ള ഏക്താ പാനലിന് വിജയം. ഏക്താ പാനലിെൻറ ആൻറണി ഇഗ്നേഷ്യസാണ് പ്രസിഡൻറായി വിജയിച്ചത്. ജനറല്‍ സെക്രട്ടറിയായി വിജയിച്ച സമർ അലി ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ കൗൺസിൽ അംഗമാണ്. രൂപവത്കരണത്തിനുശേഷം കന്നിയങ്കത്തിലാണ് ഫ്രറ്റേണിറ്റി അക്കൗണ്ട് തുറന്നത്.
ദിനിൽ സെനാണ് കൾച്ചറൽ സെക്രട്ടറി. മൂവരും മലയാളികളാണ്. വൈസ് പ്രസിഡൻറ്, ജോയൻറ് സെക്രട്ടറി, സ്പോർട്സ് സെക്രട്ടറി സ്ഥാനങ്ങൾ ഇടത് പിന്തുണയുള്ള മുന്നണിയും നേടി. ജോയൻറ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ച ഐറിൻ ജോയിയും മലയാളിയാണ്. ലിറ്റററി സ്റ്റഡീസ് സ്കൂളിൽനിന്ന് കൗൺസിലറായി വിജയിച്ച എം.എസ്.എഫ് പ്രവർത്തകൻ സി. റാഫിദും മലയാളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.