മോമോസ് കഴിച്ച് യുവതി മരിച്ച സംഭവം; വില്ലനായത് കടയിലെ വൃത്തിക്കുറവ്
text_fieldsഹൈദരാബാദ്: നഗരത്തിൽ മോമോസ് കഴിച്ച് യുവതി മരിക്കാനിടയായതിന് കാരണം വൃത്തിഹീനമായ സാഹചര്യം. കൃത്യമായി മാലിന്യങ്ങൾ ഒഴിവാക്കുന്നതിനുള്ള സംവിധാനമില്ലാത്തതാണ് കടകളിൽ പലപ്പോഴും ദുരന്തങ്ങൾക്ക് കാരണമാവുന്നത്. മോമ്മോസിന് പുറമേ ഷവർമ, സമൂസ, പാനിപൂരി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ തയാറാക്കുമ്പോഴും വൃത്തിക്കുറവ് പ്രശ്നമാകാറുണ്ട്. ഇത്തരം വസ്തുക്കൾ നിശ്ചിതസമയം കഴിഞ്ഞും സൂക്ഷിച്ചാൽ അതിൽ സാൽമണല്ലോ, ഇകോളി ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകാനും കാരണമാവും. ഇതും ജീവന് വരെ ഭീഷണിയായേക്കാവുന്ന സംഭവമാണ്.
മോമോസ് കഴിച്ച് ഹൈദരാബാദിൽ യുവതി മരിച്ചിരുന്നു. 33കാരിയാണ് മരിച്ചത്. 20 പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്തിട്ടുണ്ട്. വഴിയോര കച്ചവടക്കാരനിൽ നിന്നാണ് ഇവർ മോമോസ് വാങ്ങി കഴിച്ചതെന്ന് ബാഞ്ച്റ ഹിൽസ് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് രേഷ്മ ബീഗമെന്ന 33കാരി മോമോസ് കഴിച്ച് മരിച്ചുവെന്ന പരാതി തങ്ങൾക്ക് ലഭിക്കുന്നത്. 20 പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്തു. ഒരു കച്ചവടക്കാരനിൽ നിന്നും മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഫുഡ്സേഫ്റ്റി അതോറിറ്റിയുടെ ലൈസൻസ് ഇല്ലാതെയാണ് കച്ചവടക്കാരൻ മോമോസ് വിറ്റത്. മോമോസിൽ ചേർക്കുന്ന വസ്തുക്കൾ പാക്ക് ചെയ്യാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ഫ്രിഡ്ജിന്റെ വാതിൽ തകർന്ന നിലയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ വിറ്റ മോമോസിന്റെ സാമ്പിളുകൾ പരിശോധനക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിലേക്ക് അയച്ചിട്ടുണ്ട്. മോമോസ് വിൽക്കുന്ന കട എത്രയും പെട്ടെന്ന് അടച്ചുപൂട്ടാനും നിർദേശിച്ചു. ഇയാൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.