ഭാര്യയെ തലാഖ് ചൊല്ലിയത് പത്രപരസ്യം വഴി
text_fieldsഹൈദരാബാദ്: സൗദി അറേബ്യയിലുള്ള ഭർത്താവ് ഭാര്യയെ തലാഖ് ചൊല്ലിയത് പത്രപരസ്യം വഴി. ഹൈദരാബാദുകാരിയായ 25 കാരിക്കാണ് ഭർത്താവ് മുഹമ്മദ് മുസ്താക്വദ്ദീൻ പത്രപരസ്യത്തിലൂടെ ഡിവോഴ്സ് നോട്ടീസ് അയച്ചത്. മാർച്ച് നാലിനാണ് പ്രാദേശിക ഉർദു പത്രത്തിൽ മുസ്താക്വദ്ദീൻ വിവാഹമോചന നോട്ടീസ് പരസ്യം ചെയ്തത്. തുടർന്ന്ഇയാളുടെ അഭിഭാഷകൻ യുവതിയെ വിളിച്ച് വിവാഹം വേർപെടുത്തിയതായി അറിയിക്കുകയും ചെയ്യുകയായിരുന്നു.
ഭർത്താവ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും വിവാഹമോചനം അംഗീകരിക്കില്ലെന്നും ചുണ്ടിക്കാട്ടി യുവതി മുസ്താക്വദ്ദീനെതിരെ പൊലീസിൽ പരാതി നൽകി.
2015 ലാണ് ഇവരുടെ വിവാഹം നടന്നത്. ഇവർക്ക് 10 മാസംപ്രായമുള്ള പെൺകുഞ്ഞുമുണ്ട്. വിവാഹശേഷം യുവതി ഭർത്താവിനൊപ്പം സൗദിയിലായിരുന്നു. രണ്ടു മാസം മുമ്പാണ് ഇവർ മാതാപിതാക്കളുടെ അടുത്ത് തിരിച്ചെത്തിയത്. നാട്ടിലെത്തി മൂന്നാഴ്ചകൾക്കു ശേഷം ഭർത്താവ് ആരെയുമറിയിക്കാതെ തിരിച്ചു പോവുകയായിരുന്നു. പിന്നീട് ഇയാളെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്ന് യുവതി പറഞ്ഞു.
‘‘ജീവിതത്തിൽ താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം തുറന്നു പറയെട്ട. തെൻറ ഭാഗത്തുതന്നെയാണ് തെറ്റെങ്കിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുന്നിൽവെച്ച് തലാഖ് ചൊല്ലി പിരിഞ്ഞോേട്ട’’െയന്നും യുവതി പറഞ്ഞു.
സ്ത്രീ ധനതർക്കമാണ്യുവതിയെ ഉപേക്ഷിക്കാൻ കാരണമെന്നും മുസ്താക്വദ്ദീൻ 20 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശരിയത്ത് പ്രകാരം പത്രപരസ്യം വഴിയുള്ള ഡിവോഴ്സ് നോട്ടീസിന് സാധുതയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.