നാളെ ഹൈഡ്രജൻ ബോംബ്; ഫഡ്നാവിസിന് മറുപടിയുമായി നവാബ് മാലിക്
text_fieldsമുംബൈ: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി നവാബ് മാലിക്. ഫഡ്നാവിസിനെതിരെ സത്യത്തിന്‍റെ ബോംബിടുമെന്ന് മാലിക് പറഞ്ഞു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അധോലോക ബന്ധങ്ങൾ തുറന്നു കാട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ ഫഡ്നാവിസിനെതിരെ ഒരു ഹൈഡ്രജൻ ബോംബിടും തനിക്ക് മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളുമായും അധോലോകവുമായും ബന്ധമുണ്ടെന്നാണ് അവർ പറയുന്നത്. തന്‍റെ പ്രതിഛായ മോശമാക്കാനാണ് ഫഡ്നാവിസിന്‍റെ ശ്രമം. എന്‍റെ വീട്ടിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തുവെന്ന വ്യാജ ആരോപണം ഉന്നയിച്ചും തന്‍റെ പ്രതിഛായ മോശമാക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
1993ലെ മുംബൈ സ്ഫോടനക്കേസിലെ കുറ്റവാളികളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഇടപാടുകൾ നടത്തിയെന്ന ആരോപണവുമാണ് ദേവേന്ദ്ര ഫഡ്നാവിസ് ഉയർത്തിയത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരി ഹസീന പാർക്കറുടെ ബിനാമിയായ സലീം പട്ടേൽ, ബോംബെ സ്ഫോടനക്കേസിലെ കുറ്റവാളികളിലൊരാളായ ബാദുഷാ ഖാൻ എന്നിവരിൽ നിന്ന് 2005ൽ നവാബ് മാലിക്കും കുടുംബവും 2.8 എക്കർ സ്ഥലം വാങ്ങിയെന്നാണ് ഫഡ്നാവിസിന്‍റെ ആരോപണം.
നവാബ് മാലിക്കിന്‍റെ ഇത്തരത്തിലുള്ള അഞ്ച് ഇടപാടുകളുടെ രേഖകൾ തന്‍റെ കൈയിലുണ്ടെന്ന് ഫഡ്നാവിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അധികൃതർക്ക് ഈ വിവരങ്ങൾ കൈമാറും. അധോലോകവുമായി ബന്ധമുള്ളവരുമായാണ് നാല് ഇടപാടുകൾ നടന്നത്. എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറിനും വിവരങ്ങൾ നൽകും. ഏത് പാർട്ടിയുടെ ആളുകൾക്കാണ് കുറ്റവാളികളുമായി ബന്ധമെന്ന് അദ്ദേഹവും അറിയട്ടെയെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.