ഹൈഡ്രോക്സിക്ലോറോക്വിൻ നിർമ്മാതാക്കൾക്ക് എല്ലാ സഹായവും നൽകും -ഹിമാചൽ പ്രദേശ്
text_fieldsഷിംല: മലേറിയക്കുളള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിെൻറ നിർമ്മാതാക്കൾക്ക് എല്ലാ സഹായവും നൽകുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ. കോവിഡിന് പ്രതിവിധിയായി ഉപയോഗിക്കാമെന്ന് തെളിഞ്ഞതോടെ വൻ ഡിമാൻറാണ് ഈ മരുന്നിന് ലോകരാഷ്ട്രങ്ങളിൽനിന്ന് ഉയരുന്നത്. ഇന്ത്യയാണ് ഇതിെൻറ മുഖ്യ ഉൽപാദകർ.
സോളൻ ജില്ലയിൽ യൂ ണിറ്റുകൾ ഉള്ള മരുന്ന് നിർമാതാക്കൾക്ക് എല്ലാ സഹായവും ഹിമാചൽ പ്രദേശ് സർക്കാരിൽ നിന്ന് ലഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിതരണം സുഗമമാക്കുന്നതിന് ട്രക്കുകൾ അനുവദിക്കും. ബഡ്ഡി, ബറോട്ടിവാല, നലഗഡ് മേഖലകളിലാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികളുള്ളത്. പ്രവർത്തനം നിലച്ച സ്ഥാപനങ്ങളിൽ നിർമാണം പുനരാരംഭിക്കാൻ നടപടിയെടുക്കുമെന്നും ഫാർമ കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി അറിയിച്ചു.
തൊഴിലാളികൾക്ക് പോയി വരുന്നതിനും അസംസ്കൃത വസ്തുക്കളുടെയും മരുന്നുകളുടെയും വിതരണം ത്വരിതപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും. ലോകമെമ്പാടുമുള്ള ആവശ്യം നിറവേറ്റാൻ 250 ഓളം നിർമാണ യൂണിറ്റുകൾ ഉത്പാദനം പുനരാരംഭിച്ചിട്ടുണ്ട്. ഇത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.