മാധ്യമങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയായിരുന്നില്ല താൻ- മൻമോഹൻ സിങ്
text_fieldsന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ഭയമുണ്ടായിരുന്ന പ്രധാനമന്ത്രി അല്ലായിരുന്നു താനെന്ന് മു ൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താസമ്മേളനം വിളിക്കാൻ മടിക്കുന്നതിനെതിരെ പ ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ മിണ്ടാത്ത പ്രധാനമന്ത്രിയെന്ന് ജനങ്ങൾ പറഞ്ഞിരുന്നു. മാധ്യമങ്ങളെ കാണാൻ ഭയമുള്ള പ്രധാനമന്ത്രി ആയിരുന്നില്ല താൻ. സ്ഥിരമായി വാർത്താസമ്മേളനം വിളിക്കാറുണ്ടായിരുന്നു. വിദേശ പര്യടനത്തിനു പോകുന്നതിന് മുേമ്പാ പര്യടനം കഴിഞ്ഞെത്തിയാലോ പത്രസമ്മേളനം വിളിക്കാറുമുണ്ടായിരുന്നുവെന്നും മൻമോഹൻ സിങ് പറഞ്ഞു. 'ചേയ്ഞ്ചിങ് ഇന്ത്യ' എന്ന തെൻറ പുസ്തകത്തിെൻറ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷം ഒരിക്കൽ പോലും പത്രസമ്മേളനം വിളിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. പത്രസമ്മേളനം നടത്തി നോക്കൂ, തനിക്കു നേരെ ചോദ്യങ്ങള്‍ വരുന്നത് രസമുള്ള സംഗതിയായിരിക്കും എന്നാണ് രാഹുല്‍ ഹൈദരാബാദില്‍ പറഞ്ഞത്.
രാജ്യത്ത് ‘ആകസ്മികമായി പ്രധാനന്ത്രി’യായ ആൾ എന്നായിരുന്നു തന്നെ വിശേഷപ്പിച്ചിരുന്നത്. എന്നാൽ ആകസ്മികമായല്ല താൻ ധനകാര്യമന്ത്രിയായതെന്നും മൻമോഹൻ സിങ് തുറന്നടിച്ചു.
ആർ.ബി.െഎയും കേന്ദ്രസർക്കാറും തമ്മിലുള്ള വിഷയങ്ങളെയും മൻമോഹൻസിങ് വിമർശിച്ചു. സെൻട്രൽ ബാങ്ക് സുശക്തവും സ്വതന്ത്രവുമായി പ്രവർത്തിക്കുകയും കേന്ദ്രസർക്കാറുമായി സഹകരണത്തോടെ മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.