'ഞാനും ചോദിക്കുന്നു മോദിജീ, നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ എന്തിന് വിദേശത്തേക്ക് അയച്ചു? പ്രകാശ് രാജ്
text_fieldsബംഗളുരു: വാക്സിൻ ക്ഷാമത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയാണെന്ന് വിമർശിച്ച് പോസ്റ്റർ ഒട്ടിച്ചതിനെ തുടർന്നുണ്ടായ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി നടൻ പ്രകാശ് രാജ്. പോസ്റ്ററിൽ ചോദിച്ച കാര്യം താനും ചോദിക്കുന്നതായും, തന്നെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നടൻ പ്രകാശ് രാജ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്.
ഡൽഹിയിൽ രണ്ടു ദിവസം മുൻപ് 'മോദിജി, നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ പ്രധാനമന്ത്രി എന്തിന് വിദേശരാജ്യങ്ങൾക്ക് അയച്ചുകൊടുത്തു?' എന്നെഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്നാണ് അറസ്റ്റ് നടന്നത്. പോസ്റ്റർ പതിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
I REPEAT "Modi ji, aapne humare bacchon ki vaccine videsh kyu bhej diya?"
— Prakash Raj (@prakashraaj) May 15, 2021
Now .. Come .. Arrest me too #JustAsking https://t.co/ru5i9fPVeO
അതേസമയം, ആം ആദ്മി പാർട്ടി പ്രവർത്തകരാണ് പോസ്റ്റർ പതിച്ചതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റർ പതിച്ചതിനെതിരെ മേയ് 12ന് പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും 17ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് വിപുലമായ രീതിയിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.