ക്ഷേത്ര സന്ദർശന വിവാദം: താൻ ശിവഭക്തനാണെന്ന് രാഹുൽ
text_fieldsഅഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിൽ ക്ഷേത്രങ്ങൾ സന്ദർശിച്ച് ഹിന്ദുത്വ വികാരം ഇളക്കി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാെണന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. താൻ ശിവഭക്തനാണെന്ന് രാഹുൽ വ്യക്തമാക്കി. മറ്റുള്ളവർ എന്തെങ്കിലും പറയെട്ട. താൻ വിശ്വസിക്കുന്ന സത്യം എന്നോെടാപ്പമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ ബി.ജെ.പി പരിഹസിച്ചിരുന്നു. അത്ര വലിയ ഭക്തനാണെങ്കില്‍ ഡല്‍ഹിയിലെ ക്ഷേത്രങ്ങളില്‍ എന്തുകൊണ്ട് പോകുന്നില്ല എന്നായിരുന്നു ബി.ജെ.പിയുടെ ചോദ്യം.
സെപ്തംബറിൽ ദ്വാരകയിലെ ദ്വാരകാധീശ ക്ഷേത്രത്തിൽ പ്രാർഥിച്ചു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ടാണ് വടക്കന്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ തുടക്കമിട്ടത്. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ രാഹുല്‍ ഒരിക്കലെങ്കിലും പോയിട്ടുണ്ടോ എന്ന് ഗുജറാത്തിെൻറ ചുമതലയുള്ള ബി.ജെ.പി നേതാവ് ഭൂപേന്ദര്‍ യാദവ് പരിഹസിച്ചു. രാഷ്ടീയസ്വാധീനം ഏറെയുള്ള പട്ടീദാര്‍ വിഭാഗത്തിന് പ്രധാനപ്പെട്ടതാണ് ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രം. പാടണിെല വീർ മേഘ്മായ, വാരണയിലെ ഖോദിയാർ മാ, ബെചരജിയിലെ മാ ബഹൂചർ എന്നീ ക്ഷേത്രങ്ങളിൽ ഇന്ന് ദർശനം നടത്തി.
ക്ഷേത്രങ്ങളില്‍ പോവുന്നത് നല്ല കാര്യമാണ്. എല്ലാവരും ക്ഷേത്രങ്ങളില്‍ പോവണമെന്നും പ്രാര്‍ഥിക്കണമെന്നും ആചാരങ്ങള്‍ പാലിക്കണമെന്നും തന്നെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, രാഹുല്‍ഗാന്ധിയുടെ ഈ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഗിമ്മിക്കാണെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്. അതുകൊണ്ടാണല്ലോ ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ മാത്രം കയറിയിറങ്ങുന്നത് എന്നായിരുന്നു ബി.ജെ.പിയുടെ പരിഹാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.