‘ഞാൻ സ്വതന്ത്രൻ, ഡൽഹിയിൽ കശ്മീരിന് വേണ്ടി ശബ്ദിക്കും ’ -ഫാറൂഖ് അബ്ദുല്ല
text_fieldsശ്രീനഗർ: ‘‘പറയാൻ വാക്കുകളില്ല, ഞാനിപ്പോൾ സ്വതന്ത്രനാണ്. എനിക്ക് ഡൽഹിയിൽ പോകാനും പാർലെമൻറിൽ നിങ്ങൾക്ക് വേണ്ടി സംസാരിക്കാനും കഴിയും’’ - ഏഴ്മാസത്തോളം നീണ്ട വീട്ടുതടങ്കലിൽ നിന്നും പുറത്തിറങ്ങിയ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു.
ജമ്മു കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെയാണ് ഫാറൂഖ് അബ്ദുല്ലെയ കരുതൽ തടങ്കലിൽ പാർപ്പിച്ചത്. തെൻറ സ്വാതന്ത്രത്തിനായി ശബ്ദിച്ചവർക്ക് ഫാറൂഖ് അബ്ദുല്ല നന്ദിയർപ്പിച്ചു. തടങ്കലിൽ അവശേഷിക്കുന്നവർ കൂടി പുറത്തിറങ്ങാതെ സ്വാതന്ത്രം പൂർണ്ണമായെന്ന് പറയാനാകില്ലെന്നും അതുവരേക്കും രാഷ്ട്രീയ പ്രസ്താവനകൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാശ്മീരിലെ പ്രശ്നങ്ങൾ തുറന്നുകാണിക്കാൻ ഫാറൂഖ് അബ്ദുല്ല ലോക്സഭയുടെ മുൻനിരയിലുണ്ടാകട്ടെ എന്ന് ശശി തരൂർ എം.പി ആശംസിച്ചു. അതേസമയം കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും തടങ്കലിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.