രാഹുലിനെ റായ്ബറേലിക്ക് കൈമാറുന്നു; സ്വന്തമായി കരുതണമെന്നും വോട്ടർമാരോട് സോണിയ
text_fieldsറായ്ബറേലി: മകൻ രാഹുൽ ഗാന്ധിയെ റായ് ബറേലിയിലെ ജനങ്ങൾക്ക് കൈമാറുകയാണെന്നും അദ്ദേഹം നിരാശപ്പെടുത്തില്ലെന്നും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. എനിക്കുള്ളതെല്ലാം നിങ്ങൾ നൽകിയതാണ്. എന്നെ നിങ്ങളുടെ സ്വന്തമായാണ് കണക്കാക്കിയത്. അതുപോലെ രാഹുലിനെയും സ്വന്തമായി കരുതണമെന്നും അവർ പറഞ്ഞു.
റായ് ബറേലിയിലെ സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ പ്രചാരണ റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് സോണിയ വികാരനിർഭരയായി വോട്ടർമാർക്ക് നന്ദി പറഞ്ഞത്. എല്ലാവരെയും ബഹുമാനിക്കാനും പാവപ്പെട്ടവരെ സഹായിക്കാനും അനീതിക്കെതിരെ പോരാടാനും ഇന്ദിര ഗാന്ധിയും റായ്ബറേലിയിലെ ജനങ്ങളും എന്നെ പഠിപ്പിച്ച പാഠങ്ങൾ തന്നെയാണ് രാഹുലിനെയും പ്രിയങ്കയെയും ഞാൻ പഠിപ്പിച്ചത്. ഭയപ്പെടേണ്ടെന്നും കാരണം അവരുടെ സമരത്തിന്റെയും പാരമ്പര്യത്തിന്റെയും വേരുകൾ വളരെ ആഴത്തിലുള്ളതാണെന്നും പഠിപ്പിച്ചു.
എം.പിയായി 20 വർഷം സേവിക്കാൻ നിങ്ങൾ തന്ന അവസരമാണ് എന്റെ ഏറ്റവും വലിയ സ്വത്തെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. പ്രിയങ്ക ഗാന്ധി, സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, മറ്റ് മുതിർന്ന കോൺഗ്രസ്, എസ്.പി നേതാക്കളും റാലിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.