'ഞാൻ കുറ്റവാളിയല്ല'; സിംഗപൂർ യാത്രാനുമതി വൈകുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കെജ്രിവാൾ
text_fieldsന്യൂഡൽഹി: സിംഗപൂരിലേക്കുള്ള യാത്രാ അനുമതി വൈകുന്നതിൽ കേന്ദ്രത്തിനോട് അതൃപ്തി അറിയിച്ച് അരവിന്ദ് കെജ്രിവാൾ. അനുമതി നിഷേധിക്കാൻ ഞാൻ കുറ്റവാളിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ കുറ്റവാളിയല്ല, തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും ഈ രാജ്യത്തെ സ്വതന്ത്ര പൗരനുമാണ്. എന്തുകൊണ്ടാണ് എന്നെ വിലക്കുന്നത്? ഡൽഹി മോഡൽ അവതരിപ്പിക്കാനാണ് സിംഗപൂർ സർക്കാർ എന്നെ പ്രത്യേകം ക്ഷണിച്ചത് -കെജ്രിവാൾ പറഞ്ഞു.
ലോകമെമ്പാടുമുള്ള ആളുകൾ ഡൽഹി മോഡലിനെക്കുറിച്ച് കേൾക്കും. ഇത് അന്താരാഷ്ട്ര തലത്തിൽ തലത്തിൽ രാജ്യത്തെ ഉയർത്തും. ഡൊണാൾഡ് ട്രംപിന്റെ ഭാര്യ ഡൽഹിയിലെ സ്കൂൾ കാണാൻ വന്നു, നോർവേയുടെ മുൻ പ്രധാനമന്ത്രി മൊഹല്ല ക്ലിനിക്ക് മോഡൽ കാണാൻ വന്നിരുന്നു -അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് ആദ്യവാരം സിംഗപ്പൂരിൽ നടക്കാനിരിക്കുന്ന ലോക നഗര ഉച്ചകോടിയിൽ പങ്കെടുക്കാൻ അരവിന്ദ് കെജ്രിവാളിന് ക്ഷണം ലഭിച്ചിരുന്നു. യാത്രക്കുള്ള അനുമതിക്കായി ഒരു മാസത്തിലേറെയായി കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.