'രാഷ്ട്രീയക്കാരനല്ല, മത്സരിക്കാൻ ആഗ്രഹമില്ല' -രഞ്ജൻ ഗൊഗോയി
text_fieldsന്യൂഡൽഹി: അസം നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിക്കാൻ താനൊരു രാഷ്ട്രീയക്കാരനല്ലെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. അസം നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന കോൺഗ്രസ് നേതാവ് തരുൺ ഗൊഗോയിയുടെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'ഞാനൊരു രാഷ്ട്രീയക്കാരനല്ല, അത്തരത്തിലൊരു ആഗ്രഹമോ, ഉദ്ദേശ്യമോ ഇല്ല. ഈ സാധ്യതയെപറ്റി ആരും എന്നോട് പറഞ്ഞിട്ടുമില്ല' - രഞ്ജൻ ഗൊഗോയി 'ഇന്ത്യ ടുഡെ'ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഈ വർഷം ആദ്യം രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. രാഷ്ട്രീയത്തിലിറങ്ങുന്നതിെൻറ ആദ്യ പടിയാണെന്നായിരുന്നു രാഷ്ട്രീയവൃത്തങ്ങളുടെ നിരീക്ഷണം. 'രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത അംഗമായി എത്തുന്നതും ഒരു രാഷ്ട്രീയ പ്രതിനിധിയായി പോകുന്നതും തമ്മിലുള്ള വ്യത്യാസം ആളുകൾക്ക് മനസിലാക്കാത്തത് ദൗർഭാഗ്യകരമാണ്. രാജ്യസഭാംഗത്വം ഞാൻ ബോധപൂർവം തെരഞ്ഞെടുത്തതാണ്. എെൻറ സ്വാതന്ത്ര്യം നിലനിർത്തികൊണ്ടുതന്നെ എനിക്ക് താൽപര്യമുള്ള വിഷയങ്ങളിൽ എെൻറ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കാൻ ഒരിടം കിട്ടും. അത് എന്നെ രാഷ്ട്രീയക്കാരനാക്കുന്നുണ്ടോ?.' രഞ്ജൻ ഗൊഗോയി ചോദിച്ചു.
അസം തെരഞ്ഞെടുപ്പിൽ രഞ്ജൻ ഗൊഗോയി മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന വിവരം ഔദ്യോഗിക വൃത്തങ്ങളിൽനിന്ന് ലഭിച്ചുവെന്നായിരുന്നു തരുൺ ഗൊഗോയിയുടെ പ്രതികരണം. രാജ്യസഭയിലേക്ക് പോകാൻ മടിയില്ലെങ്കിൽ രാഷ്ട്രീയത്തിൽ പരസ്യമായി ഇറങ്ങാൻ എന്താണ് തടസം. എല്ലാം രാഷ്ട്രീയമാണ്. അയോധ്യ കേസിൽ രഞ്ജൻ ഗൊഗോയി പ്രഖ്യാപിച്ച വിധിയിൽ ബി.ജെ.പി സന്തുഷ്ടരാണ്. അതുകൊണ്ടുതന്നെ ഗൊഗോയി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് കരുതുന്നു. അതിൻറ ആദ്യ പടിയായാണ് രാജ്യസഭ നോമിനേഷൻ. അല്ലെങ്കിൽ അദ്ദേഹം ആ സ്ഥാനം നിരസിക്കാത്തതെന്താണെന്നും തരുൺ ഗൊഗോയി ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.