ഞാൻ പൂർണ ആരോഗ്യവാൻ; ബി.ജെ.പി കള്ളം പറയുന്നു -നവീൻ പട്നായിക്
text_fieldsഭുവനേശ്വർ: താൻ പൂർണ ആരോഗ്യവാനാണെന്നും ബി.ജെ.പി നേതാക്കൾ തന്റെ ആരോഗ്യത്തെക്കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. കഴിഞ്ഞദിവസം, ഭുവനേശ്വറിൽ സംസാരിക്കവെ, ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡ പട്നായിക്കിന്റെ ആരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
അദ്ദേഹത്തിന് ആരോഗ്യം ക്ഷയിച്ചുവെന്നും വീട്ടിൽ വിശ്രമിക്കട്ടെയെന്നുമായിരുന്നു നഡ്ഡയുടെ കമന്റ്. ഇതിന് മറുപടിയായാണ് പട്നായിക്കിന്റെ പ്രതികരണം. ‘ജനങ്ങളോട് കള്ളം പറയുന്നതിന് ഒരു പരിധിയൊക്കെ ബി.ജെ.പി വെക്കണം. ഞാനിവിടെ സംസ്ഥാനം മുഴുവൻ ഓടിനടന്ന് പ്രചാരണം നടത്തുമ്പോഴാണ് നേതാക്കൾ ഇവ്വിധം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നത്’ -അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.