ഞാൻ അഭിമാനിയായ സമരജീവി -പി. ചിദംബരം
text_fieldsന്യൂഡൽഹി: താൻ ഒരു അഭിമാനിയായ സമരജീവിയാണെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. ആർക്കും ഒഴിവാക്കാൻ പറ്റാത്ത സമരജീവി മഹാത്മാഗാന്ധിയായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പാർലമെൻറിൽ ബജറ്റ് സെഷനിൽ കർഷകർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സമരജീവി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ചയാണ് മോദി കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകരെ സമരജീവികളെന്നും പരാന്നഭോജികളെന്നും വിളിച്ച് ആക്ഷേപിച്ചത്.
''ശ്രമ ജീവി, ബുദ്ധി ജീവി പോലുള്ള ചില വാക്കുകളെ കുറിച്ച് നാം വളരെ ബോധവാൻമാരാണ്. ചിലപ്പോഴൊക്കെ പുതിയ കൂട്ടർ ഈ രാജ്യത്ത് ഉയർന്നു വരുന്നത് കാണുന്നു. 'സമരജീവി'.എവിടെയാണോ പ്രതിഷേധം നടക്കുന്നത്, അവിടെ ഈ വിഭാഗത്തെ കാണാനാവും. അത് അഭിഭാഷകരുടെ പ്രതിഷേധമോ, വിദ്യാർഥികളുടെയോ തൊഴിലാളികളുടെയോ ആവട്ടെ, ചിലപ്പോൾ മുന്നണിയിലും ചിലപ്പോൾ പിന്നണിയിലും ആവാം. പ്രതിഷേധമില്ലാതെ അവർക്ക് ജീവിക്കാൻ കഴിയില്ല. അത്തരം ആളുകളെ നാം കണ്ടെത്തി ഇീ രാജ്യത്തെ അവരിൽ നിന്ന് സംരക്ഷിക്കണം. അവർ പരാന്നഭോജികളാണ്. '' -എന്നായിരുന്നു പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞത്.
കേന്ദ്രം കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്തിെൻറ വിവിധ അതിർത്തികളിൽ കഴിഞ്ഞ വർഷം നവംബർ 26 മുതൽ കർഷകർ പ്രതിഷേധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.