Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദുവായതിൽ...

ഹിന്ദുവായതിൽ അഭിമാനിക്കുന്നു, ഇൗദ്​ ആഘോഷിക്കില്ല - യോഗി ആദിത്യനാഥ്​

text_fields
bookmark_border
ഹിന്ദുവായതിൽ അഭിമാനിക്കുന്നു, ഇൗദ്​ ആഘോഷിക്കില്ല - യോഗി ആദിത്യനാഥ്​
cancel

ലക്​നോ: ഗരഖ്​പൂർ, ഫുൽപൂർ ഉപതെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉപയോഗിച്ച്​ വീണ്ടും ഹിന്ദുത്വ കാർഡിറക്കി ബി.ജെ.പി. താൻ ഹിന്ദുവാണെന്നും അതിനാൽ ഇൗദ്​ ആഘോഷിക്കില്ലെന്നും ആദിത്യനാഥ്​ നിയമസഭയിൽ പറഞ്ഞു. 

ഞാൻ സമാജ്​വാദി പാർട്ടിക്കാരെപ്പോലെയല്ല. കാരണം ഞാൻ ഹിന്ദുവാണ്​. അതിൽ അഭിമാനം കൊള്ളുന്നു. എനിക്ക്​ ഇൗദ്​ ആഘോഷിക്കേണ്ട ആവശ്യമില്ല. എന്നാൽ എ​​​െൻറ സർക്കാർ സമാാധാനപൂർവമായി ഇൗദ്​ ആഘോഷിക്കുന്നതിനുവേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും ആദിത്യ നാഥ്​ പറഞ്ഞു. 

നേരത്തെ ഗരഖ്​പൂരിൽ പൊതു സമ്മേളനത്തിൽ സംസാരിക്കവെ ആദിത്യനാഥ്​ വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇൗ വർഷം ഹോളിയും ജുമഅയും ഒരുമിച്ച്​ വരുന്നുവെന്ന്​ ആളുകൾ പറയുന്നു. നിറങ്ങളുടെ ഉത്​സവം എല്ലാവിധ പകി​േട്ടാടെയും ആ​േഘാഷിക്കാനാണ്​ ഞാൻ നിർദേശിക്കുന്നത്​. കാരണം ഹോളി വർഷത്തിലൊരിക്കലേ വരൂ. ജുമഅ വർഷത്തിൽ 52 തവണ അനുഷ്​ഠിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തി​​​െൻറ വിവാദ പ്രസ്​താവന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hindueidup CMmalayalam newsYogi Adityanath
News Summary - I Am Proud to be a Hindu, I Don't Celebrate Eid: Adityanath - India News
Next Story