സ്ഫോടന കേസുകളിലെല്ലാം വെള്ളം ചേർക്കുന്നുവെന്ന് രോഹിണി സാലിയാൻ
text_fieldsമുംബൈ: തീവ്ര ഹിന്ദുത്വ സംഘടന അംഗങ്ങൾ പ്രതികളായ എല്ലാ കേസുകളും ദുർബലമാക്കാൻ അധികൃതർ ശ്രമിക്കുന്നതായി 2008 ലെ മാലേഗാവ് സ്ഫോടന കേസിൽ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാൻ.
2008 ലെ മാലേഗാവ് സ്ഫോടന കേസും ഇൗയിടെ ഹൈദരാബാദിലെ പ്രത്യേക എൻ.െഎ.എ കോടതി പ്രതികളെ വെറുതെ വിട്ട മക്കമസ്ജിദ് കേസും ഇവയിൽ ചിലതു മാത്രമാണെന്നും അവർ പറഞ്ഞു.
2014 ൽ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നതോടെ പ്രതികൾക്ക് എതിരെ മൃദുസമീപനം കൈക്കൊള്ളാൻ സർക്കാറിനുവേണ്ടി എൻ.െഎ.എ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്ന് രോഹിണി സാലിയാൻ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതേ തുടർന്ന് അവരെ കേസിൽനിന്ന് മാറ്റിയെങ്കിലും ഇതു സംബന്ധിച്ച വിജ്ഞാപനം ഇതുവരെ നൽകിയിട്ടില്ല.
തക്കസമയത്ത് കൂടുതൽ വെളിപ്പെടുത്തുമെന്നാണ് മക്കമസ്ജിദ് കേസ് വിധിയുടെ പശ്ചാത്തലത്തിൽ അവർ പ്രതികരിച്ചത്.
2008 ലെ മാലേഗാവ് സ്ഫോടന കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. എന്നാൽ, മുഖ്യപ്രതികളിൽ ഒരാളായ സാധ്വി പ്രഞ്ജാ സിങ് ഠാകുറടക്കം അഞ്ചു േപർക്ക് എതിരെ തെളിവുകളില്ലെന്നും മറ്റൊരു പ്രധാന പ്രതി ലഫ്.കേണൽ ശ്രീകാന്ത് പുരോഹിത് ഉൾപ്പെടെ ശേഷിച്ചവർക്ക് എതിരെ മകോക നിയമം ചുമത്താനാവില്ലെന്നുമാണ് എൻ.െഎ.എ കോടതിയിൽ എടുത്ത നിലപാട്.
സാലിയാനെ കേസിൽനിന്ന് മാറ്റിയശേഷമായിരുന്നു ഇൗ നിലപാട്. ഇതോടെ കേസ് ദുർബലമാവുക മാത്രമല്ല സംഘടിത കുറ്റകൃത്യം എന്ന എ.ടി.എസിെൻറ കണ്ടെത്തൽ തകരുകയും ചെയ്തു. ‘അഭിനവ് ഭാരത് ’ എന്ന സംഘടനയുടെ പ്രവർത്തകരാണ് കേസിലെ പ്രതികൾ. മക്കമസ്ജിദ്, സംേഝാത എക്സ്പ്രസ്, അജ്മീർ ദർഗ, രണ്ട് മാലേഗാവ് സ്ഫോടനങ്ങൾ, ഗുജറാത്തിലെ മൊദാസ തുടങ്ങിയ സ്ഫോടനങ്ങൾക്കു പിന്നിലും ഇവർ തന്നെയാണെന്നായിരുന്നു എ.ടി.എസിെൻറ കണ്ടെത്തൽ. മാത്രമല്ല, രാജ്യത്തിെൻറ പരമാധികാരം തകർത്ത് ഇസ്രായേലിെൻറ സഹായത്തോടെ പുതിയ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഗൂഢാലോചന നടന്നതുവരെ 2008 ലെ മാലേഗാവ് സ്ഫോടന കേസ് അന്വേഷണത്തിനിടെ എ.ടി.എസ് കണ്ടെത്തുകയും ശക്തമായ തെളിവുകൾ ശേഖരിക്കുകയും ചെയ്തതായി രോഹിണി സാലിയാൻ പറഞ്ഞു. ഹേമന്ത്് കർക്കറെ എ.ടി.എസ് മേധാവി ആയിരിക്കെയായിരുന്നു ഇത്. എന്നാൽ, മുംബൈ ഭീകരാക്രമണത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടതോടെ പരമാധികാരം അട്ടിമറിക്കാനുള്ള ഗൂഢാലോചന തെളിവുകൾ അപ്രത്യക്ഷമായി.
മക്കമസ്ജിദ് കേസിലെ പ്രതികൾക്കെതിരെ പുരോഹിത് അടക്കമുള്ള മാലേഗാവ് സ്ഫോടന കേസ് പ്രതികളെ സാക്ഷിയാക്കിയതിലെ യുക്തിയെയും രോഹിണി സാലിയാൻ ചോദ്യം ചെയ്തു. സാക്ഷികൾ കൂറുമാറുമെന്ന് ഉറപ്പായിരുന്നു. കേസ് വിധിയിൽ കൗതുകം തോന്നിയില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.