‘ഞാൻ എൻ.ഡി.എക്കൊപ്പം; മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം’ -ചന്ദ്രബാബു നായിഡു
text_fieldsന്യൂഡൽഹി: എൻ.ഡി.എക്കൊപ്പം തന്നെയാണ് താനെന്ന് വ്യക്തമാക്കി തെലുങ്ക് ദേശം പാർട്ടി (ടിഡിപി) അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു. ‘ഞാൻ എൻ.ഡി.എക്കൊപ്പം തന്നെയാണ്. മറ്റെന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടെങ്കിൽ നിങ്ങളെ അറിയിക്കാം’ -ചന്ദ്രബാബു പറഞ്ഞു. എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്ക് പോകുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാർലമെന്റ് മണ്ഡലങ്ങളിലും എൻ.ഡി.എ - ടി.ഡി.പി കൂട്ടുകെട്ട് വൻ വിജയമാണ് കൈവരിച്ചത്. നിയമസഭയിൽ 175ൽ 164 സീറ്റും സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളിൽ 16ലും ഇവർ വിജയിച്ചു. ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കാൻ ബി.ജെ.പിക്ക് സഖ്യകക്ഷികളുടെ സഹായം കൂടിയേ തീരൂ.
അതിനിടെ, ജൂൺ ഒമ്പതിന് അമരാവതിയിൽ നടക്കുന്ന സംസ്ഥാന സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും മറ്റ് ബി.ജെ.പി നേതാക്കളെയും നായിഡു ക്ഷണിക്കുന്നുണ്ട്.
നിയമസഭയിൽ ടി.ഡി.പിക്ക് മാത്രം 135 സീറ്റുകൾ കിട്ടി. ജെ.എസ്.പിക്ക് 21 സീറ്റുകളും ബി.ജെ.പിക്ക് എട്ട് സീറ്റുകളും ലഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടി.ഡി.പി 16 സീറ്റുകളും ബി.ജെ.പി മൂന്ന് സീറ്റുകളും ജെ.എസ്.പി രണ്ട് സീറ്റുകളും വൈ.എസ്.ആർ.സി.പി നാല് സീറ്റുകളും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.