വാർത്താ വിനിമയ വിതരണ മന്ത്രാലയത്തിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; പേരുമാറ്റിയത് ഇലോൺ മസ്കെന്ന്
text_fieldsന്യൂഡൽഹി: കേന്ദ്ര വാർത്താ വിനിമയ വിതരണ മന്ത്രാലയത്തിന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത നിലയിൽ. അക്കൗണ്ടിന്‍റെ പേര് 'ഇലോൺ മസ്ക്' എന്നാക്കുകയും 'ഗ്രേറ്റ് ജോബ്' എന്ന ട്വീറ്റ് പങ്കുവെക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് സംഭവം.
മിനിട്ടുകൾക്കകം അക്കൗണ്ട് പുനസ്ഥാപിച്ചതായി വാർത്താവിതരണ മന്ത്രാലയം ട്വീറ്റ്ചെയ്തു. പ്രൊഫൈൽ ചിത്രം പുനസ്ഥാപിക്കുകയും ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഹാക്കർമാർ ചില വ്യാജലിങ്കുകളും അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇവയും ഡിലീറ്റ് ചെയ്തു.
2021, ഡിസംബർ 12ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു. ക്രിപ്റ്റോ കറൻസിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലുള്ള പോസ്റ്റാണ് അന്ന് മോദിയുടെ അക്കൗണ്ടിൽ പങ്കുവെച്ചത്.
ജനുവരി മൂന്നിന് ഐ.സി.ഡബ്ല്യൂ. എ, ഐ.എം.എ, മൻ ദേശി മഹിള ബാങ്ക് തുടങ്ങിയവയുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും ഇലോൺ മസ്ക് എന്ന് പേരുമാറ്റുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.