'കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് പോകാൻ ദൈവം അനുമതി തന്നെന്ന് കോൺഗ്രസ് എം.എൽ.എമാർ
text_fieldsഗോവയിൽ എട്ട് കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. കൂറുമാറില്ലെന്ന് ആരാധനാലയങ്ങൾക്ക് മുന്നിൽവെച്ച് രാഹുൽ ഗാന്ധിയോട് പ്രതിജ്ഞ എടുത്ത എം.എൽ.എമാരാണ് ഭാരത് ജോഡോ യാത്ര നടക്കവെ പാർട്ടിയെ വെട്ടിലാക്കി ബി.ജെ.പിയിൽ ചേർന്നത്. ഇതിന് ഒരു കോൺഗ്രസ് എം.എൽ.എ പറഞ്ഞ ന്യായീകരണമാണ് രസകരം. "ഞാൻ ദൈവത്തോട് ചോദിച്ചു. അവൻ എന്നോട് പറഞ്ഞു..." എന്നാണ് എം.എൽ.എ പ്രതികരിച്ചത്.
ക്ഷേത്രങ്ങളിലും പള്ളികളിലും ചർച്ചുകളിലും വിശ്വസ്ത പ്രതിജ്ഞ എടുത്ത് ഏഴ് മാസത്തിന് ശേഷം ഗോവയിലെ 11 കോൺഗ്രസ് എം.എൽ.എമാരിൽ എട്ട് പേരും ഭരണകക്ഷിയായ ബി.ജെ.പിയിലേക്ക് മാറുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തങ്ങൾ മാറില്ലെന്ന് വോട്ടർമാരെയും പാർട്ടി നേതൃത്വത്തെയും ബോധ്യപ്പെടുത്തുമെന്ന പ്രതീക്ഷയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അവർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് താനും ബാക്കിയുള്ള എം.എൽ.എമാരും ദൈവത്തിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും ദൈവം സമ്മതിച്ചുവെന്നും കൂറുമാറ്റങ്ങൾക്ക് നേതൃത്വം നൽകിയ ദിഗംബർ കാമത്ത് പറഞ്ഞു.
താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും തെരഞ്ഞെടുപ്പിന് മുമ്പ് അവർ കോൺഗ്രസ് വിടില്ലെന്ന് പ്രതിജ്ഞയെടുത്തു എന്നത് സത്യമാണെന്നും ഗോവ മുൻ മുഖ്യമന്ത്രി പറഞ്ഞു. "ഞാൻ വീണ്ടും ക്ഷേത്രത്തിൽ പോയി, എന്താണ് ചെയ്യേണ്ടതെന്ന് ദൈവത്തോട് ചോദിച്ചു. നിങ്ങൾക്ക് നല്ലത് ചെയ്യണമെന്ന് ദൈവം എന്നോട് പറഞ്ഞു" -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.