പാകിസ്താനികളും മുസ്ലിംകളും എെൻറ ശത്രുക്കളല്ല- മണി ശങ്കർ അയ്യർ
text_fieldsന്യുഡൽഹി: തെൻറ വിരുന്നിലേക്ക് പാകിസ്താനി സുഹൃത്തുക്കളെ ക്ഷണിക്കുന്നതിന് സർക്കാർ അനുമതി വാങ്ങേണ്ട ആവശ്യമെന്താണെന്ന് മണിശങ്കർ അയ്യർ. അനുമതി വേണമായിരുെന്നന്ന് ബി.െജ.പി വാക്താക്കൾ ടി.വിചാനലുകളിൽ പറയുന്നു. തനിക്ക് സ്വകാര്യ വിരുന്ന് സംഘടിപ്പിക്കാൻ സർക്കാറിെൻറ അനുമതി വാങ്ങേണ്ട ആവശ്യമെന്താണെന്നും മണിശങ്കർ അയ്യർ ചോദിച്ചു. എൻ.ഡി.ടി.വിയിൽ എഴുതിയ ലേഖനത്തിലാണ് അയ്യർ ഇക്കാര്യം ഉന്നയിച്ചത്.
മണിശങ്കർ അയ്യർ ഡൽഹി വസതിയിൽ നടത്തിയ വിരുന്നിൽ അഹമ്മദ് പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാൻ പാകിസ്താൻ ഗുഢാലോചന നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങും മുൻ പാക് മന്ത്രി ഖുർശിദ് കസൗറിയും അടക്കം വിവിധ പ്രമുഖർ പെങ്കടുത്ത പാർട്ടിയിൽ ഗുജറാത്ത് തെരെഞ്ഞടുപ്പിൽ ഇടപെടാൻ പാക് ഗൂഢാലോചന നടന്നുവെന്നും മോദി ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യമായാണ് വിഷയത്തിൽ മണി ശങ്കർ അയ്യർ പ്രതികരിക്കുന്നത്.
തെൻറ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചടങ്ങിലേക്ക് വിളിക്കാൻ ആരുെടയും അനുമതി വാങ്ങേണ്ട ആവശ്യമില്ല. അവർ പാകിസ്താനി ആണെങ്കിൽ പോലും. തനിക്ക് പാകിസ്താനെ കുറിച്ച് ചർച്ച െചയ്യാൻ സുഹൃത്തുക്കളെ ക്ഷണിക്കാൻ പാടില്ലേ? പാകിസ്താനെ കുറിച്ച് താൻ മോദിയുടെ വഴിയിൽ ചിന്തിക്കുന്നത് എന്തിനാണ്. നമ്മുടെ അയൽവാസിയെ കുറിച്ച് ദേശീയ തലത്തിൽ ഒറ്റ അഭിപ്രായം രൂപീകരിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്തിനാണെന്നും മണി ശങ്കർ അയ്യർ ചോദിച്ചു.
പ്രധാനമന്ത്രി അറിവിെൻറ നിറകുടമെന്ന് വിശ്വസിക്കാത്തവർക്ക് എതിരെ ദേശദ്രോഹക്കുറ്റം ചുമത്തുമോ? എനിക്ക് സ്വകാര്യതക്കുള്ള അവകാശമില്ലേ? എെൻറ അതിഥികൾക്കും സ്വകാര്യതക്കുള്ള അവകാശമിേല്ല. പാകിസ്താനികളോ മുസ്ലിംകളോ എെൻറ ശത്രുക്കളല്ലെന്നും മണിശങ്കർ അയ്യർ ലേഖനത്തിൽ പറയുന്നു. ഖുർശിദ് കസൗറി പാകിസ്താനി മുസ്ലിം മാത്രമല്ല, 20 വയസു മുതൽ തനിക്കറിയുന്ന സുഹൃത്ത് കൂടിയാണ്. കേംബ്രിഡ്ജ് കോളജിൽ ഞങ്ങൾ സഹപാഠികളായിരുന്നുവെന്നും മണിശങ്കർ അയ്യർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.