തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ല; അതിനാൽ സ്ഥാനാർഥിയാകാനില്ല -നിർമല സീതാരാമൻ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പണം തന്റെ കൈവശമില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. അതിനാൽ മത്സരിക്കാനില്ലെന്നും നിർമല തീരുമാനിച്ചു. എന്നാൽ ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ നിർബന്ധം ചെലുത്തി. ആന്ധ്രയിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിച്ചാൽ മതിയെന്ന ഉപാധിയും മുന്നോട്ടുവെച്ചു. അതും നിർമല നിരസിക്കുകയായിരുന്നു.
''ദിവസങ്ങൾ നീണ്ട ആലോചനക്കൊടുവിലാണ് മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചത്. മത്സരിക്കാനുള്ള പണമൊന്നും എന്റെ കൈയിലില്ല. ഇനിയിപ്പോൾ ആന്ധ്രപ്രദേശോ തമിഴ്നാടോ തന്നാലും എനിക്ക് പ്രശ്നങ്ങളുണ്ട്. ജയിക്കാനായി എതിർപക്ഷം പല അടവുകളും പയറ്റും. നിങ്ങൾ ഈ സമാദയത്തിൽ പെട്ടയാളാണോ എന്നും ഈ മതത്തിൽ പെട്ട ആളാണോ എന്നും ചോദിക്കും. നിങ്ങളീ നാട്ടുകാരിയാണോ എന്നുവരെ ചോദിക്കാം. അതിനാലാണ് മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.''-നിർമല സീതാരാമൻ വ്യക്തമാക്കി.
എന്റെ വാദഗതികൾ പാർട്ടി അംഗീകരിച്ചതിൽ വലിയ നന്ദിയുണ്ട്. ഞാൻ മത്സരിക്കുന്നില്ല.-നിർമല പറഞ്ഞു. രാജ്യത്തെ ധനമന്ത്രിയുടെ കൈയിൽ മത്സരിക്കാനുള്ള പണമില്ലേ എന്ന് ചോദിച്ചപ്പോൾ, രാജ്യത്തിന്റെ പൊതു പണം തന്റേതല്ലെന്നും ശമ്പളവും മറ്റ് വരുമാനങ്ങളും ആണ് തന്റെ സമ്പാദ്യമെന്നുമായിരുന്നു മറുപടി. താൻ മറ്റു സ്ഥാനാർഥികളുടെ പ്രചാരണത്തിന് മുൻനിരയിലുണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് നിര്‍മല സീതാരാമന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.