ഗാന്ധി ഇന്ത്യയുടെ പിതാവല്ലെന്ന് സവർക്കറുടെ കൊച്ചുമകൻ; 'ഇന്ത്യക്ക് ഒരുപാട് പിതാക്കന്മാരുണ്ട്'
text_fieldsന്യൂഡൽഹി: ഹിന്ദുമഹാസഭ നേതാവ് വിനായക് ദാമോദർ സവർക്കർ ജയിലിൽ നിന്ന് ഇറങ്ങാൻ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്തത് മഹാത്മ ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പ്രസ്താവനക്ക് പിന്നാലെ വിചിത്ര വാദവുമായി സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ.
ഗാന്ധിജിയെ താൻ ഇന്ത്യയുടെ രാഷ്ട്ര പിതാവായി കാണുന്നില്ലെന്നും ഇന്ത്യൻ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് ഒരുപാട് പിതാക്കളുണ്ടെന്നുമാണ് സവർക്കറുടെ കൊച്ചുമകൻ വാദിച്ചത്. ഈ രാജ്യം രാജ്യമായതിന് അഞ്ഞൂറ് വർഷം പഴക്കമുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും രഞ്ജിത് സവർക്കർ വാർത്താ ഏജന്‍സിയായ എ.എൻ.ഐയോട് പറഞ്ഞു.
#WATCH | "...I don't think Gandhi is the father of nation. Country like India cannot have one father of the nation, there are thousands who have been forgotten...," says Ranjit Savarkar, grandson of Veer Savarkar on AIMIM's Asaduddin's Owaisi's Savarkar as father of nation remark pic.twitter.com/5vJ2oN5jVK
— ANI (@ANI) October 13, 2021
രാജ്നാഥ് സിങ്ങിന്‍റെ പ്രസ്താവനക്കു പിന്നാലെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി സംഘ്പരിവാർ വൈകാതെ ഇന്ത്യയുടെ പിതാവായി സവർക്കറെ വാഴ്ത്തുമെന്നും വിമർശിച്ചു. ഇതിനു പിന്നാലെയാണ് ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ലെന്ന വാദവുമായി സവർക്കറുടെ കൊച്ചുമകൻ രംഗത്തെത്തിയിരിക്കുന്നത്.
രാജ്നാഥ് സിങ്ങിന്‍റെ പ്രസ്താവനക്ക് കൃത്യമായ മറുപടി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോൺഗ്രസ് നേതാവ് ജയറാം രമേശും നൽകിയിരുന്നു. സവർക്കർ മാപ്പ് അപേക്ഷ നൽകിയത് 1911ലും 1913ലുമാണെന്നും എന്നാൽ മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായത് 1915 ലാണെന്നും ഇരുവരും ട്വീറ്റ് ചെയ്തിരുന്നു. 1920 ജനുവരി 25ന് മഹാത്മാ ഗാന്ധി എഴുതിയ കത്ത് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വളച്ചൊടിക്കുകയായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.