ബി.ജെ.പി ബന്ധത്തിൽ ജനിച്ച ഒരു പാർട്ടിയെയും ജമ്മു കശ്മീരിലെ ജനം ഏറ്റെടുക്കില്ല -ഉമർ അബ്ദുല്ല
text_fieldsശ്രീനഗർ: ബി.ജെ.പി ബന്ധത്തിൽ ജനിച്ച ഒരു പാർട്ടിയെയും ജമ്മു കശ്മീരിലെ ജനം ഏറ്റെടുക്കില്ലെന്ന് നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് കശ്മീർ മേഖലയിൽ ബി.ജെ.പിയുമായി സംഖ്യത്തിലായ രാഷ്ട്രീയ പാർട്ടികളുടെ വിശ്വാസ്യതയെയാണ് ഉമർ അബ്ദുല്ല ചോദ്യം ചെയ്തത്.
നാഷനൽ കോൺഫറൻസിന്‍റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ പ്രത്യയശാസ്ത്രം തമ്മിൽ യോജിക്കില്ല. ജമ്മു കശ്മീരിന് വേണ്ടി ബി.ജെ.പി ആഗ്രഹിക്കുന്നതും നാഷനൽ കോൺഫറസ് പോലുള്ള പാർട്ടികൾ ആഗ്രഹിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും ഉമർ ചൂണ്ടിക്കാട്ടി.
വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ കുറിച്ച് പരാമർശിച്ച ഉമർ അബ്ദുല്ല, നിലവിലെ ബി.ജെ.പി സർക്കാറിന്‍റെ സമീപനത്തിൽ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അവർ വ്യത്യസ്ത ബി.ജെ.പികളായിരുന്നു. അത് 'ഇൻസാനിയത്ത്, ജമൂരിയത്ത്, കശ്മീരിയത്ത്' എന്നതിനെ കുറിച്ച് സംസാരിച്ച ബി.ജെ.പിയായിരുന്നു. നമുക്ക് സുഹൃത്തുക്കളെ മാറ്റാമെന്നും എന്നാൽ, അയൽക്കാരെ മാറ്റാൻ കഴിയില്ലെന്നും ഉമർ അബ്ദുല്ല ചൂണ്ടിക്കാട്ടി.
പാകിസ്താൻ എപ്പോഴും അയൽക്കാരായിരിക്കുമെന്നും അതിനാൽ ബന്ധം സാധാരണ നിലയിലാക്കാൻ നോക്കണമെന്നും പ്രധാനമന്ത്രി നിയന്ത്രണരേഖയിൽ പോയി പറഞ്ഞ ഒരു ബി.ജെ.പിയായിരുന്നു അത്. ബസിൽ കയറി മിനാർ ഇ പാകിസ്താനിലേക്ക് പോയ ബി.ജെ.പിക്കാരനായിരുന്നു പ്രധാനമന്ത്രിയെന്നും ഉമർ അബ്ദുല്ല ചൂണ്ടിക്കാട്ടി.
തനിക്കെതിരെ തടവുകാർ മത്സരിക്കുന്നത് ഗൂഢാലോചന -ഉമർ അബ്ദുല്ല
ശ്രീനഗർ: ജയിലിൽ കഴിയുന്നവരെ തനിക്കെതിരെ മത്സരിപ്പിക്കുന്നത് ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ല പറഞ്ഞു. വികാരങ്ങളുടെ പേരിൽ വോട്ടുപിടിക്കാനാണ് ശ്രമമെന്നും ജമ്മു-കശ്മീർ ജനതക്ക് വേണ്ടി സംസാരിക്കുന്നതിനാലാണ് തന്നെ പ്രത്യേകമായി ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എൻജിനീയർ അബ്ദുൽ റാഷിദ് ശൈഖ് ലോക്സഭ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ ജയിലിൽനിന്ന് മത്സരിച്ച് ജയിച്ചപ്പോൾ യാദൃച്ഛികമാണെന്നാണ് കരുതിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഗന്ദേർബാലിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ജയിലിൽ കഴിയുന്ന പുരോഹിതൻ സർജൻ അഹ്മദ് വാഗേ തനിക്കെതിരെ മത്സരിക്കുമെന്ന് റിപ്പോർട്ട് വന്നു. ഉച്ചകഴിഞ്ഞ് ഞാൻ ബുദ്ഗാമിൽ പത്രിക സമർപ്പിച്ചപ്പോൾ തടവുകാരനായ സർജൻ അഹ്മദ് ബർകതി അവിടെ സ്ഥാനാർഥിയായി. ഇതെല്ലാം ഡൽഹിയിൽനിന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ്’ -ഉമർ അബ്ദുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.