Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.കെ ആൻറണിയേക്കാൾ...

എ.കെ ആൻറണിയേക്കാൾ നന്നായി വസ്​ത്രധാരണം ചെയ്യുന്നുവെന്ന്​ പരീക്കർ

text_fields
bookmark_border
എ.കെ ആൻറണിയേക്കാൾ നന്നായി വസ്​ത്രധാരണം ചെയ്യുന്നുവെന്ന്​ പരീക്കർ
cancel

മുംബൈ: മുൻ പ്രതിരോധ മന്ത്രിയേക്കാൾ നന്നായി വസ്​ത്രധാരണം ചെയ്യുന്നയാളാണ്​ താനെന്ന്​ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. പ്രതിരോധം പോലെ പ്രധാന വകുപ്പുള്ള മ​​ന്ത്രിയുടെ  ലളിതമായ വസ്​ത്രധാരണത്തെ കുറിച്ചുള്ള ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. പശ്ചാത്യ വസ്​ത്രധാരണ രീതികളിൽ താൽപര്യമില്ല.  സ്യൂട്ട്​ പോലുള്ള വസ്​ത്രങ്ങൾ ഇ​ത്രത്തോളം സൗകര്യപ്രദമല്ല. എന്നാൽ താൻ മുൻ ​പ്രതിരോധ മന്ത്രി  
എ.കെ ആൻറണിയേക്കാൾ നന്നായി വസ്​ത്രധാരണം ചെയ്യുന്നുണ്ടെന്നും പരീക്കർ മറുപടി നൽകി.

പ്രതിരോധ വിഭാഗം ഡൽഹിയിലായതിനാൽ മാത്രമാണ്​  അവിടെ തങ്ങുന്നത്​. തനിക്ക്​ താൽപര്യം ഗോവയിൽ താമസിക്കുന്നത്​ തന്നെയാണ്​. െഎ.​െഎ.ടി പൂർവ്വ വിദ്യാർഥിയായ താൻ ലാളിത്യത്തി​െൻറ പേരിൽ ഒരിക്കലും വോട്ട്​ ചോദിക്കി​ല്ലെന്നും പരീക്കർ കൂട്ടിച്ചേർത്തു.

മുൻ പ്രതിരോധ മന്ത്രി എ.കെ ആൻറണിയുടെ ലളിതമായ വസ്​ത്രധാരണം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സുപ്രധാന കാബിനറ്റ്​ മന്ത്രി പദവിയിൽ തുടരു​േമ്പാഴും ആൻറണി കേരള വസ്​ത്രമായ മുണ്ടും ഷർട്ടുമാണ്​ ധരിച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manohar Parrikardefence ministerIndia News
News Summary - I Dress Better Than Previous Defence Minister
Next Story