ലോകവനിതാ ദിനത്തില്‍ ആദ്യമായി നാഗാലാന്റില്‍ വനിതാ മന്ത്രി, ഇത് സന്തോഷ നിമിഷമെന്ന് ക്രൂസേ
text_fieldsഗുവാഹത്തി: ഈ വനിതാ ദിനത്തിൽ നാഗാലാന്റ് സാക്ഷിയാവുന്നത് പുതിയ ചരിത്രത്തിനാണ്. ഒരു വനിതാ മന്ത്രിയെന്ന പുതിയ അനുഭവത്തിനാണ്. മാര്‍ച്ച് ഏഴിന് നാഗാലാന്റില്‍ നിഫുയു റിയോയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭക്കൊപ്പം സല്‍ഹൗതുവാനോ ക്രൂസേ മന്ത്രി പദവിയിലെത്തിയിരിക്കയാണ്. 12 അംഗ മന്ത്രിസഭയില്‍ ഏക വനിതാ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 51 കാരിയായ ക്രൂസിനും എന്‍.ഡി.പി.പിക്കും അഭിമാനിക്കാൻ ഏറെ.
ഈ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നാഗാലാൻഡിലെ ആദ്യ വനിതാ മന്ത്രി സൽഹൗതുവോനുവോ ക്രൂസെ പറയുന്നു. സ്ത്രീകൾ കഠിനാധ്വാനം ചെയ്യുകയും ജോലിയിൽ സത്യസന്ധത പുലർത്തുകയും ചെയ്താൽ അവർക്ക് എങ്ങനെ എന്തും ചെയ്യാനാകുമെന്നും ക്രൂസെ പറയുന്നു.
രണ്ട് പതിറ്റാണ്ടായി വിവിധ എന്‍ജിഒകളുടെ കീഴില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തി വരുന്ന ക്രൂസേ വെസ്റ്റേണ്‍ അംഗാമിയില്‍ നിന്നും ഏഴ് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാഗാലാന്റില്‍ ഇത്തവണ രണ്ട് വനിതകളാണ് ആദ്യമായി നിയസഭയിലേക്കെത്തുന്നത്. ക്രൂസേയ്ക്ക് പുറമേ എന്‍ഡിപിപിയെ പ്രതിനീധികരിച്ച് മത്സരിച്ച ഹെകനി ജകലുവാണ് വിജയിച്ച രണ്ടാമത്തെ വനിത.
1963 ല്‍ സംസ്ഥാന പദവി ലഭിച്ചതിന് ശേഷം നാഗാലാന്റിന് ആകെ അവകാശപ്പെടാനുള്ളത് രണ്ട് വനിതാ എംപിമാരെയാണ്. യുഡിപിയുടെ റാനോ എം ഷയിസയും ബിജെപിയുടെ എസ് ഫാങ്‌നോണ്‍ കൊന്യാകും. അതേസമയം നിയമസഭയിലേക്ക് രണ്ട് വനിതാ പ്രതിനിധികളെത്താന്‍ വീണ്ടും കാലം കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ ഫെബ്രുവരി 27 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രൂസേയും ഹെകനി ജകലുവും ചരിത്രത്തിലേക്ക് കാലെടുത്തുവെച്ചു.183 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ രണ്ടുപേരുള്‍പ്പെടെ ആകെ നാല് പേര്‍ മാത്രമാണ് മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.