എനിക്ക് വഴികാട്ടിയെ നഷ്ടപ്പെട്ടു -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടു -എന്ന് രാഹുൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
മൻമോഹൻ സിങ് ജി ഇന്ത്യയെ നയിച്ചത് അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണ്. അദ്ദേഹത്തിന്‍റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ശ്രീമതി കൗറിനും കുടുംബത്തിനും എന്‍റെ ഹൃദയംഗമമായ അനുശോചനം. എനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തെ അഭിമാനത്തോടെ ഓർക്കും... -രാഹുൽ കുറിച്ചു.
രാഷ്ട്രീയത്തിന്‍റെ പരുക്കൻ ലോകത്ത് മാന്യനും സൗമ്യനുമായ മനുഷ്യൻ -പ്രിയങ്ക
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അനുശോചിച്ചു. മൻമോഹൻ സിങ് സമത്വവാദിയും ജ്ഞാനിയും ശക്തമായ ഇച്ഛാശക്തിയുള്ളയാളും അവസാനം വരെ ധീരനുമായിരുന്നെന്ന് പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ കുറിച്ചു. രാഷ്ട്രീയത്തിന്‍റെ പരുക്കൻ ലോകത്ത് അതുല്യമായ മാന്യനും സൗമ്യനുമായ മനുഷ്യനുമായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക അനുസ്മരിച്ചു.
സർദാർ മൻമോഹൻ സിങ് ജി നൽകിയ ബഹുമാനം രാഷ്ട്രീയത്തിൽ ആളുകൾക്ക് പ്രചോദനമേകുന്നു. അദ്ദേഹത്തിന്‍റെ സത്യസന്ധത എപ്പോഴും ഞങ്ങൾക്ക് പ്രചോദനമായിരിക്കും. എതിരാളികളുടെ അന്യായവും ആഴത്തിലുള്ളതുമായ വ്യക്തിപരമായ ആക്രമണങ്ങൾക്ക് വിധേയമായിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന ഒരാളെന്ന നിലയിൽ ഈ രാജ്യത്തെ യഥാർത്ഥമായി സ്നേഹിക്കുന്നവർക്കിടയിൽ അദ്ദേഹം എന്നേക്കും തലയുയർത്തി നിൽക്കും -പ്രിയങ്ക അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.