Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2023 8:24 AM IST Updated On
date_range 31 March 2023 8:24 AM ISTരാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന വാർത്തകൾ തള്ളി ഗഡ്കരി
text_fieldsbookmark_border
രത്നഗിരി: താൻ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന വാർത്തകൾ തള്ളി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല -അദ്ദേഹം മഹാരാഷ്ട്രയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാത്രമല്ല, മാധ്യമങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കണമെന്ന് ഗഡ്കരി വിമർശിച്ചു.
മുംബൈ-ഗോവ ഹൈവേയുടെ നിർമാണപ്രവർത്തനങ്ങളുടെ വ്യോമനിരീക്ഷണത്തിന് എത്തിയതായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര വ്യവസായ മന്ത്രി ഉദയ് സാമന്തും കൂടെയുണ്ടായിരുന്നു.
ഈ പാതയുടെ നിർമാണം ഈ വർഷം ഡിസംബറിൽ പൂർത്തിയാകുകയും 2024 ജനുവരിയോടെ ഗതാഗതത്തിന് തുറന്ന് കൊടുക്കാനുമാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story