മദ്റസയിൽ പഠിച്ചാൽ തീവ്രവാദിയാവുമോ?–മന്ത്രി നഖ്വി
text_fieldsലക്േനാ: ‘‘ഞാൻ മദ്റസയിൽ പഠിച്ചയാളാണ്. അതുകൊണ്ട് ഞാൻ തീവ്രവാദിയാവുമോ..?’’ ഇത് ചോദിക്കുന്നത് കേന്ദ്ര സഹമന്ത്രി മുഖ്ദാർ അബ്ബാസ് നഖ്വി. ശിയാ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലാണ് നഖ്വി ഇങ്ങനെ പറഞ്ഞത്. ജനങ്ങൾ മദ്റസകളെ മോശമായി ചിത്രീകരിക്കുന്നതിൽ വേദനയും ദുഃഖവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മദ്റസകൾ അടച്ചുപൂട്ടണമെന്നും അവ വിദ്യാർഥികളെ തീവ്രവാദപ്രസ്ഥാനങ്ങളിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു വസീം റിസ്വി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
ചില സ്ഥിരബുദ്ധിയില്ലാത്ത വ്യക്തികൾ മദ്റസകളെക്കുറിച്ച് അസംബന്ധ ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. ഇവ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താനിതിൽ അസംതൃപ്തനാണെന്നും നഖ്വി പറഞ്ഞു. രാഷ്ട്രവളർച്ചയിൽ മദ്റസകൾ പങ്കുവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിലും പങ്കുവഹിച്ചിട്ടുണ്ട്്. ചില ഒറ്റെപ്പട്ട കേസുകൾ ചൂണ്ടിക്കാണിച്ചാണ് മദ്റസകളെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.