'നിങ്ങൾ കോവിഡിനെ അതിജീവിച്ചാലും ഇല്ലെങ്കിലും എനിക്ക് ജീവിക്കണം'
text_fieldsബംഗളൂരു: കോവിഡ് മുൻനിര പോരാളികളായി രാവും പകലും ആശുപത്രികളിൽ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരെ പരിഹസിച്ച കർണാടക ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ഉമേഷ് കട്ടിയുടെ പ്രസ്താവന വിവാദമായി. നിങ്ങൾ കോവിഡിനെ അതിജീവിക്കുമോ ഇല്ലയോ എന്നത് എെൻറ പ്രശ്നമല്ലെന്നും എനിക്ക് അതിജീവിക്കണമെന്നുമായിരുന്നു മന്ത്രി ഡോക്ടർമാരോട് നടത്തിയ വിവാദ പ്രസ്താവന. നേരത്തെ കർഷകരോട് ചാവാൻ പറഞ്ഞ ഉമേഷ് കട്ടിയുടെ പ്രതികരണവും വിവാദമായിരുന്നു.
ബാഗല്‍കോട്ട് ജില്ലയിലെ ബന്ഹട്ടിയില് കോവിഡ് കെയര്‍ കേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.
കോവിഡിെൻറ മൂന്നാം വരവിനായി നടത്തേണ്ട മുന്നൊരുക്കത്തെക്കുറിച്ചും ഇത് ഡോക്ടർമാരെയും മറ്റുള്ളവരെയും എങ്ങനെ ബാധിക്കുമെന്നും േഡാക്ടർമാർ മന്ത്രിയോട് വിശദീകരിക്കുന്നതിനിടെയാണ് പരിഹാസത്തോടെ മന്ത്രി പ്രതികരിച്ചത്. മൂന്നാംഘട്ടത്തിന് മുന്നോടിയായി ആശുപത്രിയിലേക്ക് മെഡിക്കല്‍ ഓക്സിജന്‍ കോണ്‍സൻട്രേറ്ററുകൾ ആവശ്യപ്പെട്ടപ്പോള്‍ മൂന്നാംഘട്ടം ഉണ്ടാകുമ്പോൾ അപ്പോൾ നോക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇതിനിടെ മൂന്നാംഘട്ടത്തെ അതിജീവിക്കാന്‍ നമ്മള്‍ക്കാര്‍ക്കും കഴിഞ്ഞേക്കില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നൽകിയപ്പോഴാണ് നിങ്ങള്‍ കോവിഡിനെ അതിജീവിക്കുമോ ഇല്ലയോ എന്നത് തെൻറ പ്രശ്നമല്ലെന്നും തനിക്ക് എന്തായാലും അതിജീവിക്കണമെന്നും മന്ത്രി പറഞ്ഞത്.
കോവിഡ് മുന്നണി പോരാളികളായ ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് കർഷകനോട് പോയി ചാവാൻ ഉമേഷ് കട്ടി പറഞ്ഞത് വിവാദമായത്. തുടർന്ന് മന്ത്രിയുടെ പരാമർശത്തിൽ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.