നിതീഷിനെ മുഖ്യമന്ത്രിയാക്കിയത് താനാണെന്ന് ലാലു പ്രസാദ് യാദവ്
text_fieldsപാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉപമുഖ്യമന്ത്രി തേജസ്വിയാദവിെൻറ രാജി ആവശ്യപ്പെട്ടിട്ടല്ലെന്ന് ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. ഭാര്യ റാബ്രി ദേവിക്കൊപ്പം നടത്തിയ വാർത്താസേമ്മളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിതീഷുമായി താൻ ഇന്നലെ സംസാരിച്ചിരുന്നു. നിതീഷിനെ മുഖ്യമന്ത്രിയാക്കിയത് താനാണ്. പിന്നെ നിതീഷിനെ താൻ വീഴ്ത്തുന്നത് എന്തിനാണെന്നും അദ്ദേഹം േചാദിച്ചു. ലാലു പ്രസാദ് യാദവിെൻറ പാർട്ടിയായ ആർ.ജെ.ഡിക്കാണ് നിയമസഭയിൽ കൂടുതൽ സാമാജികർ ഉള്ളത്.
നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ തേജസ്വിയും റാബ്രിയും സജീവമായി പെങ്കടുക്കുെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാലു പ്രസാദ് യാദവിെൻറ മകൻ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെക്കണോ എന്നു ചർച്ചചെയ്യാൻ രണ്ടു നേതാക്കളും അതാത് പാർട്ടിയിെല നിയമസഭാ സാമാജികരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.
രാജി അനിവാര്യമാണെന്നതായിരുന്നു നിതീഷ് കുമാറിെൻറ പക്ഷം. എന്നാൽ, നിതീഷിനെ തനിക്ക് 40 വർഷമായിട്ട് അറിയാമെന്നും അയാൾ പുണ്യവാളനല്ലെന്നും ആർ.ജെ.ഡി യുെട മുതിർന്ന നേതാവ് ശിവാനന്ദ് തിവാരി തിരിച്ചടിച്ചരുന്നു.
ലാലു പ്രസാദ് യാദവ് അധികാരത്തിലിരിക്കെ റെയിൽവേ കാറ്ററിംഗ് സ്വകാര്യ കമ്പനിക്ക് നൽകി എന്ന ആരോപണം ലാലുവിനും മകനുമെതിരെ നിലനിൽക്കുന്നുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് ജൂലൈ ഏഴിന് ലാലുവിെൻറയും മകൻ തേജസ്വിയുടെയും വീട്ടിൽ സി.ബി.െഎ പരിശോധന നടത്തിയതോടെയാണ് വിഷയം വീണ്ടും വഷളായത്. ഉപമുഖ്യമന്ത്രി സ്ഥാനം േതജസ്വി രാജിവെക്കണമെന്ന നിലപാടിലാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എന്നാൽ അതുവേണ്ടെന്ന നിലപാടാണ് ലാലുവിനും ആർ.ജെ.ഡിക്കും.
നേരത്തെ, ലാലുവിനെ പിന്തുണച്ച സഖ്യത്തിലെ മൂന്നാം കക്ഷി കോൺഗ്രസ് പിന്നീട് പിന്നാക്കം പോയത് നിതീഷിെൻറ ഇടപെടലാണെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.