‘ഞാൻ എന്നെ മാത്രം പ്രണയിക്കുന്ന ദിനം’
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നത് ‘ഞാൻ എന്നെ മാത്രം പ്രണയിക്കുന്ന ദിന’ത്തിന് തുല്യമാണെന്ന പരിഹാസവുമായി തൃണമൂൽ നേതാവ് ഡെറക് ഒബ്രിയൻ.
കഴിഞ്ഞ ഒമ്പതു വർഷമായി സഭയെ എങ്ങനെയാണ് ഈ സർക്കാർ അപമാനിക്കുന്നതെന്ന് നമ്മെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ഒറ്റ ചോദ്യത്തിനും പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ല.
10 ബില്ലുകളിൽ ഒന്നു മാത്രമാണ് പാർലമെന്ററി സമിതി പരിശോധന നടത്തിയത്. പാർലമെന്റിൽ എട്ടു സെഷനുകൾ നിശ്ചിത തീയതിക്ക് മുന്നേ പിരിയുകയായിരുന്നു.
ബില്ലുകളിന്മേൽ വോട്ടു ചെയ്യാനുള്ള പ്രതിപക്ഷ അംഗങ്ങളുടെ അവകാശമാണ് കവർച്ച ചെയ്യപ്പെട്ടത്. നാലു വർഷമായി ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കറില്ല. പാർലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.