താൻ ജീവനും കൊണ്ടോടി -ഡൽഹി നഗരസഭയിൽ ബി.ജെ.പി അംഗങ്ങൾ ആക്രമിച്ചുവെന്ന് മേയർ
text_fieldsന്യൂഡൽഹി: ബി.ജെ.പി അംഗങ്ങൾ ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിൽ ആക്രമണം നടത്തിയെന്ന് ഡൽഹി മേയർ ഷെല്ലി ഒബ്രോയ്. ഡൽഹി നഗരസഭയിൽ ബി.ജെ.പി, എ.എ.പി അംഗങ്ങൾ തമ്മിലുണ്ടായ പുതിയ തല്ലിനിടയിലാണ് സംഭവം. തന്റെ സഹപ്രവർത്തകയായ അശു താക്കൂറിനെയും ബി.ജെ.പി കൗൺസിലർമാർ ആക്രമിച്ചുവെന്ന് മേയർ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ തുടങ്ങിയപ്പോൾ ബി.ജെ.പി കൗൺസിലർമാർ തന്റെ കസേര വലിച്ച് താഴെയിടുകയും തന്നെ തള്ളിയിടുകയും ഡയസിലെ മൈക്ക് വലിച്ച് പറിക്കുകയും ചെയ്തു. താൻ ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്നും ഷെല്ലി ആരോപിച്ചു.
എ.എ.പി എം.എൽ.എ അതിഷി താക്കൂറും ബി.ജെ.പി കൗൺസിലർമാർക്കെതിരെ ആരോപണമുന്നയിച്ചു. ഡയസിൽ നിന്ന് തന്റെ സ്കാർഫ് പിടിച്ചുവലിച്ച് പുറത്തേക്കുള്ള ഗേറ്റിലേക്ക് കൊണ്ടുവന്നുവെന്നാണ് അതിഷി ആരോപിച്ചത്.
നേരത്തെ , തർക്കം മുറുകിയതോടെ മേയർ സഭ പിരിച്ചു വിട്ട് ആറ് സ്ഥിരാധ്യക്ഷൻമാരെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് രാവിലെ 11 നടക്കുമെന്നും അറിയിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി വൈകി, മേയർ ഷെല്ലി ഒബ്രോയ്, അതിഷി, മറ്റ് എ.എ.പി നേതാക്കൾ എന്നിവർ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.