‘ഞാൻ രണ്ടു തവണ വെടിവെച്ചു’; നരേന്ദ്ര ദാഭോൽകർ വധത്തിൽ പ്രതിയുടെ കുറ്റസമ്മത മൊഴി
text_fieldsമുംബൈ: നരേന്ദ്ര ദാഭോൽകർ വധത്തിൽ പ്രതിയുടെ കുറ്റസമ്മത മൊഴിപുറത്ത്. ദാഭോൽകറെ താൻ രണ്ടു തവണ വെടിവെച്ചുവെന ്ന് കർണാടക പൊലീസിന് മുമ്പാകെ പ്രതി ശരദ് കലസ്കർ സമ്മതിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
പിറക ിൽനിന്ന് ദാഭോൽകറുടെ തലയിലാണ് ആദ്യം വെടിവെച്ചത്. വെടിയേറ്റു വീണ ദാഭോൽകർക്കുനേരെ രണ്ടാമത് വെടിയുതിർക് കാൻ ശ്രമിച്ചെങ്കിലും ഉണ്ട തോക്കിൽ കുടുങ്ങി. തുടർന്ന് ഉണ്ട ഒഴിവാക്കി വീണ്ടും തിരനിറച്ചാണ് രക്തംവാർന്ന് ക ിടക്കുന്ന ദാഭോൽകറുടെ വലതുകണ്ണിന് മുകളിൽ വെടിയുതിർത്തത്. ഇതിനുശേഷമാണ് രണ്ടാമത്തെ ഷൂട്ടറായ സചിൻ അന്തുറ െ വെടിയുതിർത്തതെന്നാണ് കുറ്റസമ്മത മൊഴി.
ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് കൊലപാതകങ്ങളിലും പങ്കുണ്ടെന് ന് കലസ്കർ സമ്മതിച്ചതായി മൊഴിയിലുണ്ട്. കേസിലെ മുഖ്യപ്രതി വീരേന്ദ്ര താവ്ഡെയാണ് തന്നെ കൃത്യത്തിന് പ്രേരിപ്പിച്ചത്. ഗൗരി ലങ്കേഷ് വധക്കേസിൽ അറസ്റ്റിലായ അമോൽ കാലെയെ തനിക്ക് പരിചയപ്പെടുത്തിയതും താവ്ഡെയാണെന്ന് 14 പേജ് ദൈർഘ്യമുള്ള കുറ്റസമ്മത മൊഴിയിൽ പറയുന്നു. 2018ൽ അറസ്റ്റിലായ ഇയാളെ കൊലപാതകം, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്.
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് കലസ്കറെ അറസ്റ്റ് ചെയ്തത്. പാൽഗഡ് ജില്ലയിലെ നല്ലസോപാരയിലെ തോക്ക് നിർമാണ യൂനിറ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകങ്ങളിൽ ഇയാളുടെ പങ്കു പുറത്തായത്. 2013 ആഗസ്റ്റിൽ പുണെയിൽ പ്രഭാതസവാരിക്കിടെയാണ് ദാഭോൽകർ വെടിയേറ്റു മരിച്ചത്.
കൽബുർഗി വധക്കേസ്: പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു
ബംഗളൂരു: എം.എം. കൽബുർഗി വധക്കേസിൽ നിർണായക വഴിത്തിരിവായി പ്രതികളായ അമോൽ കാലെയെയും പ്രവീൺ പ്രകാശ് ചതുറിനെയും സാക്ഷികൾ തിരിച്ചറിഞ്ഞു. ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ അമോൽ കാലെക്കും ഹുബ്ബള്ളിയിൽനിന്നു നേരത്തെ പിടിയിലായ പ്രവീൺ പ്രകാശ് ചതുറിനും കൽബുർഗി വധക്കേസിലും പങ്കുള്ളതായി നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇരുവരെയും കൽബുർഗി വധക്കേസിലും പ്രതിചേർത്തിരുന്നു.
കൽബുർഗി വധക്കേസിലെ സാക്ഷികൾ ഇരുവരെയും തിരിച്ചറിഞ്ഞത് അന്വേഷണ സംഘത്തിെൻറ കണ്ടെത്തലിന് കൂടുതൽ ബലം പകരും. കൽബുർഗിയുടെ കൊലപാതകിയായ ഗണേഷ് മിസ്കിനെ ഇരുചക്രവാഹനത്തിൽ എത്തിച്ചത് പ്രകാശ് ചതുറാണെന്നാണ് കണ്ടെത്തൽ. 2015 ആഗസ്റ്റ് 30നാണ് ധാർവാഡിലെ കല്യാൺ നഗറിലെ വീട്ടിൽവെച്ച് കൽബുർഗി വെടിയേറ്റ് കൊല്ലപ്പെടുന്നത്.
ഗൗരി ലങ്കേഷിെൻറയും കൽബുർഗിയുടെയും കൊലപാതകങ്ങളിലെ മുഖ്യആസൂത്രകൻ അമോൽ കാലെയാണെന്നാണ് കണ്ടെത്തൽ. കൊലപാതകം നടത്തുന്നതിനുമുമ്പ് സ്ഥലം നിരീക്ഷിക്കുന്നതിനായി അമോൽ കാലെയും പ്രകാശ് ചതുറും കല്യാൺ നഗറിൽ എത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂൺ 24ന് ഇരുവരുടെയും തിരിച്ചറിയൽ പരേഡ് ധാർവാഡിൽ നടത്തിയിരുന്നു. ഈ പരേഡിൽവെച്ചാണ് ഇരുവരെയും കല്യാൺ നഗറിൽ കണ്ടവർ തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.