ഞാൻ മോദിയോടൊപ്പം; പ്രധാനമന്ത്രിയുടെ പഴയ ട്വീറ്റിന് ട്രോളുമായി ശശി തരൂർ
text_fieldsന്യൂഡൽഹി: ലഡാക്കിലെ സേനാപിന്മാറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസ ശരവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. 2013ൽ യു.പി.എ ഭരണകാലത്ത് സമാന സാഹചര്യത്തിൽ ട്വിറ്ററിലെ മോദിയുടെ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് തരൂരിൻെറ വിമർശനം.
ചൈന അവരുെട സൈന്യത്തെ പിൻവലിച്ചു. പക്ഷേ ഇന്ത്യൻ ഭൂപ്രദേശത്ത് നിന്ന് സൈനികരെ നാം പിൻവലിക്കുന്നതെന്തിനാണെന്ന് മനസിലാവുന്നില്ലെന്നായിരുന്നു 2013 ഏപ്രിലിലെ മോദിയുടെ ട്വീറ്റ്. ഇക്കാര്യത്തിൽ ഞാൻ മോദിയോടൊപ്പമാണെന്നും പ്രധാനമന്ത്രി ഇതിന് മറുപടി പറയണമെന്നും തരൂർ ട്വിറ്റററിൽ കുറിച്ചു.
2013 ഏപ്രിലിൽ 50 ചൈനീസ് സൈനികർ നിയന്ത്രണരേഖ മറികടന്ന് ലഡാക്കിലെ ദേശ്പാങ് വാലിയിലെ ഇന്ത്യൻ ഭൂപ്രദേശത്ത് എത്തിയിരുന്നു. മെയ് ആറിന് ഇരു വിഭാഗങ്ങളും സൈന്യത്തെ കിലോമീറ്ററുകൾ പിന്നിലേക്ക് മാറ്റാൻ സമ്മതിച്ചിരുന്നു. ഈ സംഭവത്തിലാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി യു.പി.എ സർക്കാറിനെ വിമർശിച്ചത്. ലഡാക്കിൽ അടുത്തിടെയുണ്ടായ സംഘർഷത്തിലും സമാന ഒത്തുത്തീർപ്പ് തന്നെയാണ് ഉണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.