നോട്ട് പിൻവലിക്കൽ: ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 2,900 കോടി
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കിൽ തീരുമാനം നിലവിൽ വന്നതിന് ശേഷം രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളിൽ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 2,900 കോടി രൂപ. ഇതിൽ 76 കോടി രൂപ പുതിയ 2000 രൂപയുടെ നോട്ടുകളാണ്. നോട്ട് പിൻവലിക്കൽ തീരുമാനം നിലവിൽ വന്നതിന് ശേഷം 586 റെയ്ഡുകളാണ് രാജ്യത്താകമാനം ആദായ നികുതി വകുപ്പ് നടത്തിയത്.
ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തിരിക്കുന്നത് ചെന്നൈയിൽ നിന്നാണ്. ഒരു റെയ്ഡിൽ മാത്രം ചെെന്നെയിൽ നിന്ന് 100 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ആകെ പിടിച്ചെടുത്ത പണം 140 കോടി രൂപയാണ്. ഇതിന് പുറമേ 56 കോടിയുടെ സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്.
ഡൽഹിയിലെ അഭിഭാഷകെൻറ വീട്ടിൽ നിന്നും 14 കോടി രൂപ ആദായ നികുതി വകുപ്പ് പണമായി പിടിച്ചെടുത്തിട്ടുണ്ട്. ഇതിനൊപ്പം തന്നെ ഇയാളുടെ അക്കൗണ്ടുകളിൽ നിന്ന് 19 കോടിയുടെ കള്ളപണ നിക്ഷേപവും ആദായ നികുതി വകുപ്പ് കണ്ടെടുത്തിട്ടുണ്ട്.
ബാങ്ക് ഒാഫ് മഹാരാഷ്ട്രയുട പൂനെ ബ്രാഞ്ചിൽ നിന്നും 9 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതിൽ 8 കോടിയും പുതിയ 2000 രൂപയുടെ നോട്ടുകളാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ കൂടി സഹായത്തോടെയാണ് പൂനയിലെ ബാങ്ക് ഒാഫ് മഹാരാഷ്ട്രയിൽ നിന്ന് പണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ബാങ്കിലെ മറ്റ് അക്കൗണ്ടുകളിൽ പിന്നീട് നടത്തിയ പരിശോധയിൽ 94.50 ലക്ഷവും പിടിച്ചെടുത്തു. ഇതിൽ 84 ലക്ഷവും 2000 രൂപയുടെ പുതിയ നോട്ടുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.