യൂബർ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 7 കോടി രൂപ
text_fieldsഹൈദരാബാദ്: കളളപണം നിക്ഷേപത്തെ കുറിച്ചുള്ള പരിശോധനകൾക്കിടെ ഹൈദരാബാദിലെ യൂബർ ടാക്സി ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് ഏഴ് കോടി രൂപ. നോട്ട് പിൻവലക്കലിെൻറ പശ്ചാത്തലത്തിൽ ഹൈദരബാദിലെ ബാങ്കുകളിൽ വൻതോതിൽ പണത്തിെൻറ നിക്ഷേപം നടന്നതായി പരാതികളുണ്ടായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇൗ പരിശോധനയിലാണ് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഹൈദരാബാദിലെ യൂബർ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് ഏഴ്കോടി രൂപ പിടിച്ചെടുത്തത്.
നോട്ട് പിൻവലിക്കൽ തീരുമാനം പുറത്ത് വന്നതിന് ശേഷമാണ് ഇത്രയും തുക ഡ്രൈവറുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്. നിക്ഷേപത്തിെൻറ അടിസ്ഥാനത്തിൽ യൂബർ ഡ്രൈവറെ ആദായ നികുതി വകുപ്പ് ഉദ്യോഗ്സഥർ ചോദ്യം ചെയ്തെങ്കിലും നിക്ഷേപത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് സൂചന. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധിക്കുന്നതായും വാർത്തകളുണ്ട്.
യൂബറിെൻറ തന്നെ രണ്ട് ഡ്രൈവർമാരാണ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്നാണ് സൂചനയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നു നിക്ഷേപിച്ച പണത്തിന് നികുതി നൽകാൻ തയാറായാൽ നിയമപ്രകാരം അവർക്ക് ലഭിക്കേണ്ട തുക നൽകുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.