ലാലുപ്രസാദ് യാദവിൻെറ ഭൂമിയിടപാട്: ഡൽഹിയിലും വ്യാപക റെയ്ഡ്
text_fieldsന്യൂഡൽഹി: ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ഉൾപെട്ട 1000 കോടിയുടെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ 22 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡുകൾ നടത്തി. ഡൽഹി, ഗുഡ്ഗാവ്, റെവാരി എന്നിവിടങ്ങളിലെ പ്രമുഖ വ്യവസായികളുടെയും റിയൽ എസ്റ്റേറ്റ് ഏജൻറുമാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും രാവിലെ റെയ്ഡ് നടന്നതായി ഒാദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രാഷ്ട്രീയ ജനതാദൾ എം.പിയുടെ മകൻ പി.സി. ഗുപ്തയുടെയും വീടും ഇതിലുൾപെടും.
ഒരു ഡസനോളം സ്ഥലത്ത് റെയ്ഡ് നടക്കുന്നുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട സർവേകളും ആദായനികുതി വകുപ്പിന് കീഴിൽ നടത്തുന്നുണ്ട്. ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വ്യവസായികളെയാണ് റെയ്ഡിൽ ലക്ഷ്യമിടുന്നത്. നൂറുകണക്കിന് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു.
ലാലു പ്രസാദ്, എം.പിയായ മകൾ മിസ ഭാരതി, അവരുടെ രണ്ട് മക്കൾ, ബിഹാർ സർക്കാറിലെ മന്ത്രിമാർ എന്നിവർ 1000 കോടിയുടെ ഭൂമി ഇടപാടുകളിൽ ഏർപ്പെട്ടതായി ബി.ജെ.പി കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. ഡൽഹിയിൽ നടന്ന ഈ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്രസർക്കാരിനോട് പാർട്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
രാവിലെ ചെന്നൈയിൽ യു.പി.എ സർക്കാറിലെ ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിൻെറയും മകൻ കാർത്തി ചിദംബരത്തിൻെറയും വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ സംഘം റെയ്ഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.