Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.എം.കെ ട്രഷറർ ദുരൈ...

ഡി.എം.കെ ട്രഷറർ ദുരൈ മുരുകൻെറ വസതിയിൽ ആദായ നികുതി ​റെയ്​ഡ്​

text_fields
bookmark_border
murukan-23
cancel

ചെന്നൈ: കർണാടകക്ക്​ പിന്നാലെ തമിഴ്​നാട്ടിലും ആദായനികുതി വകുപ്പി​​െൻറ മിന്നൽ പരിശോധന. ഡി.എം.കെ ട്രഷററും നിയമ സഭ പ്രതിപക്ഷ ഉപനേതാവുമായ ദുരൈമുരുക​​െൻറ വെല്ലൂരിലെ വസതിയിലാണ്​ വെള്ളിയാഴ്​ച രാത്രി മുഴുവനും നാടകീയസംഭവങ്ങ ൾ അരങ്ങേറിയത്​. രാത്രി പത്തര മണിയോടെയാണ്​ മനോജ്​, മുരളീധരൻ, സതീഷ്​ എന്നിവരടങ്ങിയ മൂന്നംഗ ഉദ്യോഗസ്​ഥസംഘം ദ ുരൈമുരുക​​െൻറ കാട്​പാടി ഗാന്ധിനഗറിലെ വീട്ടിലെത്തിയത്​. തെരഞ്ഞെടുപ്പ്​ ഫ്ലൈയിങ്​ സ്​ക്വാഡ്​ ഉദ്യോഗസ്​ഥരാ ണെന്നും വീട്ടിൽ പരിശോധനക്ക്​ എത്തിയതാണെന്നും അറിയിച്ചു.

ഇൗ സമയത്ത്​ ദുരൈമുരുകൻ വീട്ടിൽ ഉണ്ടായിരുന്നില് ല. വിവരമറിഞ്ഞ്​ നിരവധി പാർട്ടി പ്രവർത്തകർ സ്​ഥലത്ത്​ എത്തി. അർധരാത്രി 12 മണിയോടെ ദുരൈമുരുകനും മകനായ വെല്ലൂർ ലോക്​സഭ മണ്ഡലം ഡി.എം.കെ മുന്നണി സ്​ഥാനാർഥി കതിർ ആനന്ദും പാർട്ടി അഭിഭാഷകരോടൊപ്പമെത്തി. ഉദ്യോഗസ്​ഥരുടെ തിരിച്ചറിയിൽ കാർഡുകൾ പരിശോധിച്ചപ്പോൾ തൊട്ടടുത്ത അറകോണം ലോക്​സഭ മണ്ഡലത്തിൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്​ഥരാണെന്ന്​ അറിവായി. തുടർന്ന്​ അഭിഭാഷകരും പാർട്ടി പ്രവർത്തകരും ചേർന്ന്​ ഉദ്യോഗസ്​ഥസംഘത്തെ ചോദ്യംചെയ്​തു.

അധികാരപരിധിയിലില്ലാത്ത സ്​ഥലത്ത്​ ​െസർച്​​​വാറൻറ്​​ പോലുമില്ലാതെ പരിശോധനക്ക്​ മുതിർന്നതാണ്​ പ്രകോപനത്തിന്​ കാരണമായത്​. പണമൊഴുക്ക്​ തടയുന്ന ഫ്ലൈയിങ്​ സ്​ക്വാഡ്​ അധികൃതർക്ക്​ വീട്ടിൽ പരിശോധന നടത്താൻ അധികാരമില്ലെന്നും ഇവർ വ്യക്തമാക്കി. തുടർന്ന്​ ഉദ്യോഗസ്​ഥസംഘം തിരിച്ചുപോയി. ​പിന്നീട്​ പുലർച്ച മൂന്നുമണിയോടെ ജില്ല തെരഞ്ഞെടുപ്പ്​ ഒാഫിസറുടെ ഉത്തരവ്​ പ്രകാരം വെല്ലൂർ ലോക്​സഭ മണ്ഡലത്തി​​െൻറ അധികാരപരിധിയിലുള്ള ​െഎ.ടി അസി.കമീഷണറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്​ഥരും ഫ്ലൈയിങ്​ സ്​ക്വാഡുമെത്തി.

ഇവർ രാവിലെ ആറുമണിവരെ പരിശോധന നടത്തി. വെല്ലൂരിലെ ദുരൈമുരുക​​െൻറ വസതിക്ക്​ പുറമെ കതിർആനന്ദി​​െൻറ ഉടമസ്​ഥതയിലുള്ള കാട്​പാടിയിലെ കിങ്​സ്​റ്റൺ എൻജിനീയറിങ്​ കോളജിലും സി.ബി.എസ്​.ഇ സ്​കൂളിലും ഫാംഹൗസിലും ഉൾപ്പെടെ ഏഴുകേന്ദ്രങ്ങളിൽ പരിശോധന നടത്തി. ദുരൈമുരുക​​െൻറ വസതിയിൽനിന്ന്​ കണക്കിൽപ്പെടാത്ത പത്തുലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തു.

ഡി.എം.കെ മുൻ ജില്ല സെക്രട്ടറി ദേവരാജി​​െൻറ വാണിയമ്പാടിയിലെ വസതിയിലും രണ്ടുമണിക്കൂറോളം റെയ്​ഡ്​ നടന്നുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ​ അണ്ണാ ഡി.എം.കെ മുന്നണിയിലെ പുതിയ നീതികക്ഷി പ്രസിഡൻറ്​ എ.സി. ഷൺമുഖമാണ്​ കതിർ ആനന്ദി​​െൻറ എതിർ സ്​ഥാനാർഥി. െഎ.ടി റെയ്​ഡുകൾ നടത്തി തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ നേതാക്കളുടെ വസതികളിൽ പരിശോധന നടത്തുന്നത്​ അപഹാസ്യമായ നടപടിയാണെന്നും ദുരൈമുരുകൻ പ്രസ്​താവിച്ചു.

റെയ്​ഡ്​ സംബന്ധിച്ച്​ തനിക്ക്​ ഒന്നുമറിയില്ലെന്നും തെരഞ്ഞെടുപ്പ്​ കമീഷനാണ്​ നടപടികൾ സ്വീകരിക്കുന്നതെന്നും തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രതികരിച്ചു. തെരഞ്ഞെടുപ്പ്​കാലങ്ങളിൽ ഇലക്​ഷൻ കമീഷൻ, ആദായനികുതി വകുപ്പ്​ തുടങ്ങിയ കേന്ദ്ര ഏജൻസികളി​േന്മലുള്ള കേന്ദ്ര സർക്കാറി​​െൻറ നിയന്ത്രണം പൂർണമായും നീക്കി സുപ്രീംകോടതി മേൽനോട്ടം വഹിക്കണമെന്ന്​ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്​റ്റാലിൻ ആവശ്യപ്പെട്ടു. ദുരൈമുരുക​​െൻറ വീട്ടിൽനടന്ന ​െഎ.ടി റെയ്​ഡിൽ ശക്തിയായി പ്രതിഷേധിച്ച സ്​റ്റാലിൻ ഇതിനു​ പിന്നിൽ പ്രധാനമന്ത്രി മോദിയാണെന്നും ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT Raidmalayalam newsDurai Murugan
News Summary - I-T search at DMK treasurer Durai Murugan’s house-India news
Next Story