ഡി.എം.കെ ട്രഷറർ ദുരൈ മുരുകൻെറ വസതിയിൽ ആദായ നികുതി റെയ്ഡ്
text_fieldsചെന്നൈ: കർണാടകക്ക് പിന്നാലെ തമിഴ്നാട്ടിലും ആദായനികുതി വകുപ്പിെൻറ മിന്നൽ പരിശോധന. ഡി.എം.കെ ട്രഷററും നിയമ സഭ പ്രതിപക്ഷ ഉപനേതാവുമായ ദുരൈമുരുകെൻറ വെല്ലൂരിലെ വസതിയിലാണ് വെള്ളിയാഴ്ച രാത്രി മുഴുവനും നാടകീയസംഭവങ്ങ ൾ അരങ്ങേറിയത്. രാത്രി പത്തര മണിയോടെയാണ് മനോജ്, മുരളീധരൻ, സതീഷ് എന്നിവരടങ്ങിയ മൂന്നംഗ ഉദ്യോഗസ്ഥസംഘം ദ ുരൈമുരുകെൻറ കാട്പാടി ഗാന്ധിനഗറിലെ വീട്ടിലെത്തിയത്. തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് ഉദ്യോഗസ്ഥരാ ണെന്നും വീട്ടിൽ പരിശോധനക്ക് എത്തിയതാണെന്നും അറിയിച്ചു.
ഇൗ സമയത്ത് ദുരൈമുരുകൻ വീട്ടിൽ ഉണ്ടായിരുന്നില് ല. വിവരമറിഞ്ഞ് നിരവധി പാർട്ടി പ്രവർത്തകർ സ്ഥലത്ത് എത്തി. അർധരാത്രി 12 മണിയോടെ ദുരൈമുരുകനും മകനായ വെല്ലൂർ ലോക്സഭ മണ്ഡലം ഡി.എം.കെ മുന്നണി സ്ഥാനാർഥി കതിർ ആനന്ദും പാർട്ടി അഭിഭാഷകരോടൊപ്പമെത്തി. ഉദ്യോഗസ്ഥരുടെ തിരിച്ചറിയിൽ കാർഡുകൾ പരിശോധിച്ചപ്പോൾ തൊട്ടടുത്ത അറകോണം ലോക്സഭ മണ്ഡലത്തിൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരാണെന്ന് അറിവായി. തുടർന്ന് അഭിഭാഷകരും പാർട്ടി പ്രവർത്തകരും ചേർന്ന് ഉദ്യോഗസ്ഥസംഘത്തെ ചോദ്യംചെയ്തു.
അധികാരപരിധിയിലില്ലാത്ത സ്ഥലത്ത് െസർച്വാറൻറ് പോലുമില്ലാതെ പരിശോധനക്ക് മുതിർന്നതാണ് പ്രകോപനത്തിന് കാരണമായത്. പണമൊഴുക്ക് തടയുന്ന ഫ്ലൈയിങ് സ്ക്വാഡ് അധികൃതർക്ക് വീട്ടിൽ പരിശോധന നടത്താൻ അധികാരമില്ലെന്നും ഇവർ വ്യക്തമാക്കി. തുടർന്ന് ഉദ്യോഗസ്ഥസംഘം തിരിച്ചുപോയി. പിന്നീട് പുലർച്ച മൂന്നുമണിയോടെ ജില്ല തെരഞ്ഞെടുപ്പ് ഒാഫിസറുടെ ഉത്തരവ് പ്രകാരം വെല്ലൂർ ലോക്സഭ മണ്ഡലത്തിെൻറ അധികാരപരിധിയിലുള്ള െഎ.ടി അസി.കമീഷണറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ഫ്ലൈയിങ് സ്ക്വാഡുമെത്തി.
ഇവർ രാവിലെ ആറുമണിവരെ പരിശോധന നടത്തി. വെല്ലൂരിലെ ദുരൈമുരുകെൻറ വസതിക്ക് പുറമെ കതിർആനന്ദിെൻറ ഉടമസ്ഥതയിലുള്ള കാട്പാടിയിലെ കിങ്സ്റ്റൺ എൻജിനീയറിങ് കോളജിലും സി.ബി.എസ്.ഇ സ്കൂളിലും ഫാംഹൗസിലും ഉൾപ്പെടെ ഏഴുകേന്ദ്രങ്ങളിൽ പരിശോധന നടത്തി. ദുരൈമുരുകെൻറ വസതിയിൽനിന്ന് കണക്കിൽപ്പെടാത്ത പത്തുലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തു.
ഡി.എം.കെ മുൻ ജില്ല സെക്രട്ടറി ദേവരാജിെൻറ വാണിയമ്പാടിയിലെ വസതിയിലും രണ്ടുമണിക്കൂറോളം റെയ്ഡ് നടന്നുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. അണ്ണാ ഡി.എം.കെ മുന്നണിയിലെ പുതിയ നീതികക്ഷി പ്രസിഡൻറ് എ.സി. ഷൺമുഖമാണ് കതിർ ആനന്ദിെൻറ എതിർ സ്ഥാനാർഥി. െഎ.ടി റെയ്ഡുകൾ നടത്തി തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേതാക്കളുടെ വസതികളിൽ പരിശോധന നടത്തുന്നത് അപഹാസ്യമായ നടപടിയാണെന്നും ദുരൈമുരുകൻ പ്രസ്താവിച്ചു.
റെയ്ഡ് സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും തെരഞ്ഞെടുപ്പ് കമീഷനാണ് നടപടികൾ സ്വീകരിക്കുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രതികരിച്ചു. തെരഞ്ഞെടുപ്പ്കാലങ്ങളിൽ ഇലക്ഷൻ കമീഷൻ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളിേന്മലുള്ള കേന്ദ്ര സർക്കാറിെൻറ നിയന്ത്രണം പൂർണമായും നീക്കി സുപ്രീംകോടതി മേൽനോട്ടം വഹിക്കണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. ദുരൈമുരുകെൻറ വീട്ടിൽനടന്ന െഎ.ടി റെയ്ഡിൽ ശക്തിയായി പ്രതിഷേധിച്ച സ്റ്റാലിൻ ഇതിനു പിന്നിൽ പ്രധാനമന്ത്രി മോദിയാണെന്നും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.