ആധാർ ലിങ്ക് ചെയ്യണം; സുപ്രീംകോടതി ജഡ്ജിക്കും കിട്ടി സന്ദേശം
text_fieldsന്യൂഡൽഹി: ആധാർ ലിങ്ക് ചെയ്യണെമന്നാവശ്യെപ്പട്ട് സുപ്രീംകോടതി ജഡ്ജിക്കും കിട്ടി ബാങ്കുകളുെടയും മൊബൈൽ കമ്പനികളുടെയും സന്ദേശം. ആധാർ വിഷയം പരിഗണിക്കുേമ്പാഴാണ് ജസ്റ്റിസ് എ.കെ. സിക്രി ഇക്കാര്യം െവളിപ്പെടുത്തിയത്. മൊബൈൽ കമ്പനികൾ ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ കണക്ഷനും ബാങ്കുകൾ അക്കൗണ്ടും റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാെണന്ന് ആധാറിനെ ചോദ്യംചെയ്തു സമർപ്പിച്ച ഹരജിക്കാരുെട അഭിഭാഷകൻ കെ.വി. വിശ്വനാഥൻ ചൂണ്ടിക്കാട്ടി.
ആധാറിെൻറ പേരിൽ പരിഭ്രാന്തി പരത്തുന്ന സാഹചര്യമാണിപ്പോൾ. ഇതിനെ അറ്റോണി ജനറൽ കെ.െക. വേണുഗോപാൽ ചോദ്യംെചയതു. ഇൗ സമയത്താണ് ജസ്റ്റിസ് സിക്രി തെൻറ ഫോണിലും സന്ദേശം വന്നകാര്യം അറിയിച്ചത്. വാർത്തലേഖകരുടെ മുന്നിൽ താനിത് പറയുന്നില്ലെന്നും ജസ്റ്റിസ് പറഞ്ഞു. ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ബാങ്കുകളും മൊബൈൽ സർവിസ് പ്രൊവൈഡർമാരും ഉപഭോക്താക്കളെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.