'ജീവൻ അപകടത്തിലാണ്, സുപ്രീംകോടതി ഇടപെടണം'; പൊലീസ്വാനിൽ നിന്നും അർണബിൻെറ രോദനം
text_fieldsമുംബൈ: തൻെറ ജീവൻ അപകടത്തിലാണെന്നും രക്ഷിക്കാൻ സുപ്രീംകോടതി ഇടപെടണമെന്നും ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. തലോജ ജയിലിലേക്ക് കൊണ്ടുപോകവേ പൊലീസ് വാനിൽ നിന്നായിരുന്നു അർണബിൻെറ രോദനം.
''ഞാൻ അവരോട്അഭിഭാഷകനോട് സംസാരിക്കാൻ സമയം ചോദിച്ചു. പക്ഷേ അനുവദിച്ചില്ല. എൻെറ ജീവൻ അപകടത്തിലാണെന്ന്ഈ രാജ്യത്തെ ജനങ്ങളോട്പറയുന്നു. ഞാൻ പുറത്തുവരുന്നത്അവർക്കാവശ്യമില്ല. അവർ കാര്യങ്ങൾ വൈകിക്കുകയാണ്. നിങ്ങൾക്ക് എൻെറ സാഹചര്യം കാണാം. അവർ രാവിലെ എന്നെ വലിച്ചിഴച്ചു. ഇന്നലെ രാത്രി ജയിലിലടക്കാൻ നോക്കി. എനിക്ക് ജാമ്യം ലഭിക്കാൻ സുപ്രീംകോടതി ഇടപെടണമെന്ന് ഞാൻ അപേക്ഷിക്കുന്നു'' -അർണബ് ഗോസ്വാമി റിപ്ലബ്ലിക് ടി.വി റിപ്പോർട്ടറോട്പൊലീസ് വാനിൽ നിന്നും പ്രതികരിച്ചു.
ഇൻറീരിയർ ഡിസൈനർ അൻവയ് നായികും മാതാവ് കുമുദ് നായികും 2018ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അർണബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. റായിഗഡ് ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് അർണബ് ഗോസ്വാമിയെ പാർപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.