ഞാൻ ‘ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ’ -ദേവഗൗഡ
text_fieldsബംഗളൂരു: താൻ ‘ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ’ ആയിരുന്നുവെന്ന് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ. ദി ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ എന്ന ബോളിവുഡ് ചിത്രം സംബന്ധിച്ച് വിവാദം മുറുകുന്നതിനിടെ യാണ് ദേവഗൗഡയുടെ പ്രസ്താവന. ചിത്രം സംബന്ധിച്ചുള്ള വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ദേവഗൗഡ ഇങ്ങനെ പ്രതികരിച്ചത്.
1996ലെ പൊതുതെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലായിരുന്നു. കോൺഗ്രസ്, ബി.ജെ.പി ഇതര പ്രാദേശിക കക്ഷികൾ ഉൾപ്പെടുന്ന യു.പി.എ മുന്നണി സർക്കാറുണ്ടാക്കാൻ തീരുമാനിക്കുകയും കോൺഗ്രസ് പിന്തുണയോടെ ദേവഗൗഡയെ പ്രധാനമന്ത്രി ആക്കുകയുമായിരുന്നു. 1996 ജൂൺ ഒന്നു മുതൽ 1997 ഏപ്രിൽ 21 വരെ ദേവഗൗഡ പ്രധാനമന്ത്രിപദത്തിലിരുന്നു. എന്നാൽ പിന്നീട് കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ ദേവഗൗഡക്ക് താഴെ ഇറങ്ങേണ്ടി വന്നു.
മൻമോഹൻ സിങ് പ്രധനമന്ത്രിപദത്തിലിരുന്ന 2004 മുതൽ 2014 വരെ കാലമാണ് ‘ദി ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ’ എന്ന ചിത്രത്തിന് ആധാരം. എന്നാൽ കോൺഗ്രസിനെതിരെ ബി.െജ.പിയുടെ അജണ്ട നടപ്പാക്കുകയാണ് ചിത്രം ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
2004 മുതൽ 2008 വരെ മൻമോഹൻ സിങ്ങിെൻറ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ സമാനമായ പേരിലുള്ള പുസ്തകെത്ത അടിസ്ഥാനമാക്കിയാണ് ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ എന്ന ചിത്രം എടുത്തിരിക്കുന്നത്. വിജയ് രത്നാകർ ഗുെട്ടയാണ് സംവിധാനം.
ചിത്രത്തിൽ മൻമോഹൻ സിങ്ങായി അനുപം ഖേറും സഞ്ജയ് ബാരുവായി അക്ഷയ് ഖന്നയും വേഷമിടുന്നു. ജനുവരി 11 ചിത്രം തിയേറ്ററിലെത്തും. ചിത്രത്തിെൻറ ട്രെയിലർ വ്യാഴാഴ്ച പുറത്തിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.