മുറിവേൽക്കപ്പെട്ടു; ഗെലോട്ട് മോശംഭാഷ പ്രയോഗിക്കുന്നത് നിർത്തണമെന്ന് സചിൻ പൈലറ്റ്
text_fieldsജയ്പൂർ: രാഷ്ട്രീയത്തിൽ വിദ്വേഷത്തിനോ വ്യക്തിപരമായ ശത്രുതക്കോ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ താൻ ബഹുമാനിക്കുന്നുണ്ടെന്നും സചിൻ പൈലറ്റ്. ഗെലോട്ടിെൻറ 'വിലകെട്ടവൻ', 'ഒന്നിനും കൊള്ളാത്തവൻ' തുടങ്ങിയ പ്രയോഗങ്ങൾ തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം മോശംഭാഷ ഉപയോഗിക്കുന്നത് നിർത്തണമെന്നും പൈലറ്റ് പറഞ്ഞു. സചിൻ പൈലറ്റ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പിയുമായി ഗൂഢാലോചന നടത്തിയെന്നും വിലകെട്ടവനാണെന്നും ഗെലോട്ട് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
"ഞാൻ എെൻറ കുടുംബത്തിൽ നിന്നുള്ള ചില മൂല്യങ്ങൾ ജീവിതത്തിലും ഉൾക്കൊണ്ടിട്ടുണ്ട്. ആരെയെങ്കിലും അത്രമാത്രം എതിർത്താലും, അത് എൻെറ കടുത്ത ശത്രുവാണെങ്കിലും, ഒരിക്കലും അവർക്കെതിരെ മോശം ഭാഷ ഉപയോഗിച്ചിട്ടില്ല. അശോക് ഗെലോട്ട് ജി എന്നെക്കാൾ പ്രായമുള്ള വ്യക്തിയാണ്, വ്യക്തിപരമായി ബഹുമാനിക്കുന്നു. എന്നാൽ ജോലി സംബന്ധമായതും ഭരണപരവുമായ പ്രശ്നങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടാൽ ആശങ്കകൾ ഉന്നയിക്കാൻ എനിക്ക് അവകാശമുണ്ട്." -പൈലറ്റ് പറഞ്ഞു.
താൻ വേദനിക്കപ്പെട്ടെങ്കിലും അതിനോട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. പൊതു വ്യവഹാരത്തിൽ സംഭാഷണങ്ങൾക്ക് മര്യാദയും ലക്ഷ്മണ രേഖയും ഉണ്ടായിരിക്കണമെന്ന് കരുതുന്നു. തെൻറ രാഷ്ട്രീയ ജീവിതത്തിൻെറ 20 വർഷങ്ങളിൽ ആ ലക്ഷ്മൺ രേഖയെ താൻ മറികടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരും പറയാൻ ആഗ്രഹിക്കുന്നത് പലതും ആരോപണങ്ങളായി പുറത്തുവന്ന ശേഷമാണ് അത് സത്യമാണെന്ന് തിരിച്ചറിയപ്പെട്ടത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെൻറയും മറ്റ് നിയമസഭാംഗങ്ങളുടെയും പരാതികൾ ക്ഷമയോടെ കേട്ടിട്ടുണ്ടെന്നും അവ പരിഹരിക്കുന്നതിനായി രൂപരേഖ തയ്യാറാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയിൽ ഗെലോട്ടിനെതിരായി രംഗത്തെത്തിയ സചിൻ പൈലറ്റ് രാജസ്ഥാൻ സർക്കാറിെന പ്രസതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ 18 മാസമായി ഗെലോട്ടുമായി സംസാരിച്ചിട്ടില്ലെന്നും പൈലറ്റ് സമ്മതിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ജൂലൈ 14 ന് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് പദവിയിൽ നിന്നും നീക്കിയിരുന്നു. പൈലറ്റിനൊപ്പം നിന്ന രണ്ട് എം.എൽ.എമാരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
തെൻറ സർക്കാരിനെ പുറത്താക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും പൈലറ്റിനെ ബി.ജെ.പി സഹായിക്കുന്നുണ്ടെന്നുമായിരുന്നു ഗെലോട്ടിെൻറ ആരോപണം. എന്നാൽ താൻ ബി.ജെ.പിയിൽ ചേരില്ലെന്ന് സചിൻ പൈലറ്റ് ആവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.