അതെെൻറ ജോലിയാണ്: മുസ്ലിം യുവാവിനെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിച്ച എസ്.െഎ ഗഗന്‍ദീപ് സിങ്
text_fieldsഉത്തരാഖണ്ഡ്: ആൾകൂട്ട അക്രമത്തിൽ നിന്ന് മുസ്ലിം യുവാവിനെ നെഞ്ചോട് ചേർത്ത് പിടിച്ച് രക്ഷപ്പെടുത്തിയത് തന്റെ ജോലിയുടെ ഭാഗം മാത്രമാണെന്ന് എസ്.ഐ ഗഗന്‍ദീപ് സിങ്. ഉത്തരാഖണ്ഡിലെ രാംനഗറിലാണ് ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിന് മുസ്ലിം യുവാവിനെ നാട്ടുകാർ പ്രകോപിതരായി അക്രമിച്ചത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സബ് ഇന്‍സ്പെക്ടര്‍ ഗഗന്‍ദീപ് സിങ് യുവാവിനെ ചേര്‍ത്ത് പിടിച്ച് സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു അടക്കമുള്ളവരും ട്വിറ്ററില്‍ എസ്.െഎക്ക് അഭിനന്ദനവുമായി എത്തിയിരുന്നു. മര്‍ദ്ദനത്തിനിടയില്‍ ഗഗന്‍ദീപിനും പരിക്കേറ്റു.
പ്രകോപിതരായ ജനക്കൂട്ടത്തിൽ നിന്നും രക്ഷിക്കാൻ യുവാവിനെ ചേർത്തുപിടിക്കുകയായിരുന്നു. എെൻറ ശരീരം അവനെ ജനക്കൂട്ടത്തിെൻറ ആക്രമത്തിൽ നിന്നും തടയാനുള്ള കവചമാക്കേണ്ടി വന്നു. അത്രയും േപരിൽ നിന്ന് അവനെ രക്ഷിക്കുന്നത് വളരെ പ്രയാസമുള്ള പണിയായിരുന്നു. ഗഗന്‍ദീപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ഗഗൻദീപ് സിങ്ങിെൻറ ധൈര്യത്തോടെയുള്ള ഇടപെടലിന് പൊലീസ് ഡിപാട്മെന്റിൽ നിന്ന് 2,500രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 2015ലാണ് ഗഗന്‍ദീപ് സിങ് പൊലീസിൽ ചേർന്നത്.
This brave #Sikh police officer saved a #Muslim boy from the fanatic #Hindu mob, who was trying to lynch him. Because he was there to meet his #Hindu girlfriend. How can someone deny the fact that these extremist Hindu groups are trying to terrorise the minorities? pic.twitter.com/htN9pHVZwA
— Simranjit Singh Mann (@SimranjitSADA) May 24, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.