Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതെ​െൻറ ജോലിയാണ്​:...

അതെ​െൻറ ജോലിയാണ്​: മുസ്ലിം യുവാവിനെ ആൾക്കൂട്ടത്തിൽ നിന്ന്​ രക്ഷിച്ച എസ്​.​െഎ ഗഗന്‍ദീപ് സിങ്

text_fields
bookmark_border
അതെ​െൻറ ജോലിയാണ്​: മുസ്ലിം യുവാവിനെ ആൾക്കൂട്ടത്തിൽ നിന്ന്​ രക്ഷിച്ച എസ്​.​െഎ ഗഗന്‍ദീപ് സിങ്
cancel

ഉത്തരാഖണ്ഡ്: ആൾകൂട്ട അക്രമത്തിൽ നിന്ന് മുസ്ലിം യുവാവിനെ നെഞ്ചോട് ചേർത്ത് പിടിച്ച് രക്ഷപ്പെടുത്തിയത് തന്‍റെ ജോലിയുടെ ഭാഗം മാത്രമാണെന്ന് എസ്.ഐ  ഗഗന്‍ദീപ് സിങ്. ഉത്തരാഖണ്ഡിലെ രാംനഗറിലാണ് ഹിന്ദു പെണ്‍കുട്ടിയോട്​ സംസാരിച്ചതിന് മുസ്ലിം യുവാവിനെ നാട്ടുകാർ പ്രകോപിതരായി അക്രമിച്ചത്​. 

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സബ് ഇന്‍സ്പെക്ടര്‍ ഗഗന്‍ദീപ് സിങ് യുവാവിനെ ചേര്‍ത്ത് പിടിച്ച്​ സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു അടക്കമുള്ളവരും ട്വിറ്ററില്‍ എസ്​.​െഎക്ക്​ അഭിനന്ദനവുമായി എത്തിയിരുന്നു. മര്‍ദ്ദനത്തിനിടയില്‍ ഗഗന്‍ദീപിനും പരിക്കേറ്റു. 

പ്രകോപിതരായ ജനക്കൂട്ടത്തി​ൽ നിന്നും രക്ഷിക്കാൻ യുവാവിനെ ചേർത്തുപിടിക്കുകയായിരുന്നു. എ​​​​െൻറ ശരീരം  അവനെ ജനക്കൂട്ടത്തി​​​​െൻറ ആക്രമത്തിൽ നിന്നും തടയാനുള്ള കവചമാക്കേണ്ടി വന്നു. അത്രയും ​േപരിൽ നിന്ന്​ അവനെ രക്ഷിക്കുന്നത്​ വളരെ ​പ്രയാസമുള്ള പണിയായിരുന്നു. ഗഗന്‍ദീപ് സിങ് മാധ്യമങ്ങളോട്​ പറഞ്ഞു. 

ഗഗൻദീപ്​ സിങ്ങി​​​​െൻറ ധൈര്യത്തോടെയുള്ള ഇടപെടലിന്​ പൊലീസ് ഡിപാട്മെന്‍റിൽ നിന്ന് 2,500രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 2015ലാണ് ഗഗന്‍ദീപ് സിങ് പൊലീസിൽ ചേർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmob attackmalayalam newsSikh Police Officergagandeep singh
News Summary - I was just doing my duty, says cop who saved Muslim youth’s life-india news
Next Story