നന്ദിഗ്രാമിൽ മമതക്ക് നേരെ കൈയേറ്റം; കാലിന് പരിക്ക്
text_fieldsെകാൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു േനരെ നന്ദിഗ്രാമിൽ കൈയേറ്റം. ബുധനാഴ്ച വൈകീട്ട് റെയപാറയിലെ ക്ഷേത്രത്തിൽ പൂജ നടത്താൻ പോകവെ കാറിനടുത്ത് നിൽക്കുകയായിരുന്ന തന്നെ നാലഞ്ചുപേർ വന്ന് തള്ളിയതായി മമത പറഞ്ഞു.
സുരക്ഷ നൽകാൻ സ്ഥലത്ത് പൊലീസുകാർ ഇല്ലായിരുന്നുവെന്നും അവർ പറഞ്ഞു. കാലിന് നീരുവന്നെന്നും കടുത്ത വേദനയുണ്ടെന്നും പറഞ്ഞ മമത രാത്രി നന്ദിഗ്രാമിൽ തങ്ങാനുള്ള തീരുമാനം റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങി. എന്നാൽ ഇത് നാടകമാണെന്നും സഹതാപം തരപ്പെടുത്താനുള്ള ശ്രമമാണെന്നും ബി.ജെ.പി പ്രതികരിച്ചു.
സംഭവത്തിൽ ഇലക്ഷൻ കമീഷൻ വിശദീകരണം തേടി. മമത രാവിലെ നന്ദിഗ്രാമിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.