കോടതിയെ സമീപിക്കുമെന്ന് പുറത്താക്കപ്പെട്ട ജവാൻ തേജ് ബഹാദൂർ
text_fieldsന്യൂഡൽഹി: സൈന്യത്തിലെ ജവാന്മാരുടെ പരാതികൾക്ക് പരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് ബി.എസ്.എഫിൽ നിന്ന് പുറത്താക്കപ്പെട്ട ജവാൻ തേജ് ബഹാദൂർ യാദവ്. ജവാന്മാരുടെ ശമ്പളമോ സൗകര്യങ്ങളോ വർധിക്കുന്നില്ല. അതു പോലെ നല്ല ഭക്ഷണവും അവധികളും ലഭിക്കുന്നില്ല. ഈ വിഷയത്തിൽ സൈന്യം ഒരു നടപടിയും സ്വീകരിക്കില്ല. ജവാന്മാരുടെ ആവലാതികൾ എന്തെന്ന് കേന്ദ്രസർക്കാർ കേൾക്കണം. തങ്ങൾക്കൊപ്പം സർക്കാർ നിൽകണമെന്ന് അപേക്ഷിക്കുന്നതായും തേജ് ബഹാദൂർ മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി എട്ടിനാണ് കശ്മീര്‍ അതിര്‍ത്തി മേഖലയില്‍ ബി.എസ്.എഫ് 29 ബറ്റാലിയനില്‍ കാവല്‍ ഡ്യൂട്ടിയിലായിരുന്ന തേജ് ബഹാദൂർ തനിക്ക് ആവശ്യത്തിന് ഭക്ഷണം പോലുമില്ലെന്നും പലപ്പോഴും പട്ടിണിയോടെ ഉറങ്ങുന്നതെന്നും പരാതിപ്പെടുന്ന വിഡിയോ ഫേസ്ബുക്കിലിട്ടത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും നടപടിയെ ഭയക്കുന്നില്ലെന്നും തേജ് ബഹാദൂര്‍ വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് വിഡിയോ വാർത്തയായതോടെ സൈനിക മേധാവികൾ ഇടപെട്ട് കാവല്‍ ഡ്യൂട്ടിയിൽ നിന്ന് തേജ് ബഹാദൂറിനെ മാറ്റി. ഇതിനിടെ വെളിപ്പെടുത്തലുകൾ പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിനുമേൽ സമ്മർദം ഉണ്ടായിരുന്നതായും തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായും വ്യക്തമാക്കി ഭാര്യ ശർമിളയും രംഗത്തെത്തി. എന്നാൽ, ഈ ആരോപണങ്ങൾ ബി.എസ്.എഫ് നിഷേധിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസമാണ് തേജ് ബഹാദൂറിനെ സൈനിക സേവനത്തിൽ നിന്ന് പുറത്താക്കി കൊണ്ടുള്ള ഉത്തരവ് ബി.എസ്.എഫ് അധികൃതർ ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.